സാഹോ ബഡ്ജറ്റ് 350 കോടിയെങ്കില്‍ രാജമൗലി ചിത്രം 400 കോടി! ബ്രഹ്മാണ്ഡ ചിത്രം വീണ്ടും തുടങ്ങി
ബാഹുബലി സീരിസിന്റെ വമ്പന്‍ വിജയത്തിലൂടെ ഇന്ത്യയിലെ തന്നെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് എസ് എസ് രാജമൗലി. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വരവേല്‍പ്പ് ലഭിച്ച ചിത്രം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും റെക്കോര്‍ഡിട്ടിരുന്നു. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ദൃശ്യ വിസ്മയം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. ബാഹുബലിക്ക് കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നത്.

ആര്‍ആര്‍ആര്‍ എന്ന് താല്‍ക്കാലികമായി പേരിട്ട പുതിയ സിനിമയില്‍ തെലുങ്ക് സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയുമാണ് നായകന്‍മാരാകുന്നത്. 400കോടിയോളം ബഡ്ജറ്റിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബള്‍ഗേറിയയിലാണ് എസ് എസ് രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. നേരത്തെ വഡോദരയിലും ഹൈദരാബാദിലുമായി സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജമൗലി ചിത്രത്തിന്റെ ബള്‍ഗേറിയന്‍ ഷെഡ്യൂള്‍ ആരംഭിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

വിദേശ ചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് സിനിമ ഒരുക്കുന്നതെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാഹുബലിക്ക് വേണ്ടി തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇത്തവണയും രാജമൗലി ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. പത്ത് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിപ്ലവകാരികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായിട്ടാണ് ജൂനിയര്‍ എന്‍ടിആറും രാംചരണും എത്തുന്ന്ത്. 1920കളില്‍ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനികളാണ് അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും. ഇവരുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ എസ് എസ് രാജമൗലി ചിത്രം എടുക്കുന്നത്.

ഡിവിഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ നായികയായി ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആലിയ ഭട്ടിനൊപ്പം സൂപ്പര്‍താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബാഹുബലിക്ക് വേണ്ടി സംഗീതമൊരുക്കിയ എംഎം കീരവാണിയാണ് ഇത്തവണയും സംഗീതം ഒരുക്കുന്നത്. കെ.കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമ അടുത്ത വര്‍ഷം ജുലായില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു.


Click it and Unblock the Notifications











