ബാഹുബലിയോളം വലുപ്പമുളള പാന്‍ ഇന്ത്യ സിനിമയുമായി രാജമൗലി! ഇത്തവണയും ഒരുക്കുന്നത് ബ്രഹ്മാണ്ഡ സിനിമ
Recommended Video

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് എസ് എസ് രാജമൗലി. രാജമൗലിയുടെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ ബാഹുബലി മുതല്‍മുടക്കിന്റെ ഇരട്ടിയിലധികമാണ് തിയ്യേറ്ററുകളില്‍നിന്നും നേടിയെടുത്തിരുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പ്രയ്തനങ്ങള്‍ക്കൊടുവില്‍ പൂര്ത്തിയാക്കിയ സിനിമയ്ക്ക് അര്‍ഹിച്ച വിജയം തന്നെ തിയ്യേറ്ററുകളില്‍നിന്നും സ്വന്തമാക്കാന്‍ സാധിച്ചു. ബാഹുബലിക്ക് ശേഷം ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തുടങ്ങിയവരെ വെച്ചാണ് രാജമൗലി സിനിമയെടുക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇന്ത്യയില്‍ പലയിടത്തായി പുരോഗമിക്കുന്ന പാന്‍ ഇന്ത്യ സ്വഭാവമുളള ചിത്രമായിരിക്കും തന്റെ സിനിമയെന്ന് രാജമൗലി തുറന്നുപറഞ്ഞിരുന്നു. ബാഹുബലിയോളം വലിയ കാന്‍വാസിലാണ് സിനിമ എടുക്കുന്നതെന്നും രാജമൗലി അറിയിച്ചു.
അതേസമയം ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. 300 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ റസ്ലിംഗ് ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. ബാഹുബലിക്ക് വേണ്ടി സംഗീതമൊരുക്കിയ എംഎം കീരവാണി തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ പാട്ടുകളും ഒരുക്കുന്നത്.


Click it and Unblock the Notifications











