»   » മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രാജമൗലി

മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രാജമൗലി

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു വിഷ്വല്‍ ട്രീറ്റ് നല്‍കാനൊരുങ്ങുകയാണ് ബാഹുബലി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എസ് എസ് രാജമൗലി. പോസ്റ്റര്‍ മുതല്‍ ടിക്കറ്റ് വിതരണം വരെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ബാഹുബലി തിരുത്തിയെഴുതി. സിനിമയ്ക്കും സര്‍വ്വകാല റെക്കോഡുകള്‍ മാറ്റിയെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കാം.

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ, മലയാള സിനിമയെ കുറിച്ചും മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ചും രാജമൗലി വാചാലനാകുകയുണ്ടായി. ചെന്നൈയില്‍ വന്നപ്പോഴാണത്രെ മലയാള സിനിമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത്.

rajamouli-mohanlal

മോഹന്‍ഡലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ഡബ്ബിങ് സിനിമകളാണ് ആദ്യകാലങ്ങളില്‍ കണ്ടിരുന്നത്. മമ്മൂട്ടി സാറിന്റെ നീലഗിരി, സൂര്യ മാനസം പോലുള്ള സിനിമകള്‍ കണ്ടതായി ഓര്‍ക്കുന്നു. ഒരേ സമയം ആര്‍ട്ട് സിനിമകളും മസാല സിനിമകളും ഇവിടെയുള്ള നടന്മാര്‍ ചെയ്യുന്നു. സൂപ്പര്‍സ്റ്റാറുകള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തപരമായി താനൊരു മോഹന്‍ലാല്‍ ആരാധകനാണെന്നും രാജ മൗലി പറയുന്നു. എന്തൊരു പെര്‍ഫോമന്‍സാണ് അദ്ദേഹത്തിന്റേത്. മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമോ എന്നുറപ്പില്ലെന്നും, പക്ഷെ മോഹന്‍ലാല്‍ സാറുമൊത്ത് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും രാജ മൗലി പറഞ്ഞു.

English summary
SS Rajamouli says that he wants to work with Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam