»   » മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്ന സംവിധായകന്‍

മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്ന സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനായി ഒരു സംവിധായകനും കാത്തിരിക്കുന്നുണ്ട്. അത് മറ്റാരുമല്ല മോഹന്‍ലാല്‍ ആരാധകനും ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകനുമായ എസ് എസ് രാജമൗലി തന്നെ. ഫേസ്ബുക്കിലൂടെയാണ് രാജമൗലി മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്ന വിവരം പുറത്ത് വിട്ടത്.

Read Also: എന്റെ ജീവിതം തന്നെ പഞ്ചറായി കിടക്കുകയാണ്; മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോളോ, കാണൂ


തെലുങ്കില്‍ പുറത്തിറങ്ങുന്ന മനമന്ദ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റിനാണ് ഈ കാത്തിരിപ്പ്. ചന്ദ്രശേഖര്‍ യലറ്റി സംവിധാനം ചെയ്യുന്ന മനമന്ദയുടെ ചിത്രീകരണം പൂര്‍ത്തിയായി. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴി
ലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലേക്കും മോഹന്‍ലാല്‍ തന്നെയാണ് ഡബ് ചെയ്യുന്നത്. വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ എത്തുന്ന മനമന്ദയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.


mohanlal

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാജമൗലി പുതിയ ചിത്രം ഒരുക്കുന്നതായി കേട്ടിരുന്നു. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു.
English summary
SS Rajamouli waiting for Mohanlal's upcoming film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam