»   » രാജമൗലിയുടെ മഹാഭാരതത്തിൽ രജനിയും ആമിറും മോഹൻലാലും ??

രാജമൗലിയുടെ മഹാഭാരതത്തിൽ രജനിയും ആമിറും മോഹൻലാലും ??

Posted By: Nihara
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന മഹാഭാരതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. 400 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും രജനീകാന്തും ആമിര്‍ഖാനും വേഷമിടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ വര്‍ക്ക് പൂര്‍ത്തിയയാലേ മഹാഭാരതത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയുള്ളൂവെന്ന് സംവിധായകന്‍ രാജമൗലി മുന്‍പ് അറിയിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

മഹാഭാരത്തെ അടിസ്ഥാനമാക്കി 400 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.നേരത്തെ ഗരുഡ എന്നു പേരിട്ട് മഹാഭാരതം ആസ്പദമാക്കി രാജമൗലി ചിത്രമൊരുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ 4 വര്‍ഷം വേണ്ടി വരുമെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രമുഖ താരങ്ങള്‍, മൂന്നു ഭാഷകള്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളായ ആമിര്‍ഖാന്‍, രജനീകാന്ത്, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഈ മൂന്നു താരങ്ഹളെയും മനസ്സില്‍ കണ്ടാണ് രാജമൗലി ചിത്രം പ്ലാന്‍ ചെയ്യുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

താല്‍പര്യം പ്രകടിപ്പിച്ച ആമിര്‍ ഖാന്‍

മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍ അറിയിച്ചിരുന്നു. കൃഷ്ണനായി വേഷമിടാനാണ് ആമിറിന് ആഗ്രഹമെന്നും ദംഗലിന്റെ പ്രചാരണവേളയില്‍ ആമിര്‍ അറിയിച്ചിരുന്നു.

അഞ്ച് വര്‍ഷം വേണം

ബാഹുബലിക്കായി മൂന്നരവർഷമാണ് മാറ്റിവച്ചതെങ്കിൽ ഈ പ്രോജ്കടിന് അദ്ദേഹം മാറ്റിവയ്ക്കുക അഞ്ച് വർഷമായിരിക്കും. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലി ഒരുക്കുന്നത്.‌‌

English summary
SS Rajamouli, who is currently awaiting the release of his much-anticipated film Baahubali: The Conclusion, earlier quoted that he would love to make a film on Mahabharat. According to the latest reports, Rajamouli is now planning to approach Rajinikanth, Aamir Khan and Mohanlal to star in the mega-budgeted film. The director is however yet to decide on the characters these stars will portray. We await an official confirmation from the team regarding the same. As South Cinema's Superstars Rajinikanth and Mohanlal already have a pan India image, the news has already created huge hype among audiences!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam