ഗര്‍ഭകാല സമയത്തെ ചിത്രം പങ്കുവെച്ച് ശിവദ! മറക്കാനാവാത്ത നിമിഷങ്ങളെന്ന് നടി

By Prashant V R

മലയാളത്തില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് ശിവദ. ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് മുന്‍പ് മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയും ശിവദ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തരംഗമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും ചെറിയ റോളില്‍ നടി അഭിനയിച്ചിരുന്നു. ലൂസിഫറില്‍ ഇന്ദ്രജിത്തിന്റെ ജോഡിയായിട്ടാണ് നടി എത്തിയിരുന്നത്.

വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു താരം. 2015ലായിരുന്നു ശിവദയുടെ വിവാഹം കഴിഞ്ഞത്. അടുത്ത സുഹൃത്തായിരുന്ന മുരളി കൃഷ്ണനാണ് നടിയെ ജീവിത സഖിയാക്കിയത്. തുടര്‍ന്ന് ആദ്യത്തെ കുഞ്ഞുണ്ടായതിന്റെ സന്തോഷമെല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ശിവദയുടെയും മുരളിയുടെയും ജീവത്തിലേക്ക് കുഞ്ഞ് വന്നത്. അരുന്ധതി എന്നാണ് മകള്‍ക്ക്‌ നടി പേരിട്ടിരുന്നത്.

അടുത്തിടെ മകളുടെ

അടുത്തിടെ മകളുടെ ഒന്നാം പിറന്നാള്‍ നടിയും കുടുംബവും ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ശിവദ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുഞ്ഞിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. പിന്നാലെ ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചും നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ശിവദയുടെതായി

ഇപ്പോഴിതാ ശിവദയുടെതായി വന്ന പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ഗര്‍ഭകാല സമയത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശിവദ ഇത്തവണ എത്തിയത്. ചിത്രത്തോടൊപ്പം നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. ഇതിനകം ഒരു വര്‍ഷത്തിലേറെയായി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഉറക്കമില്ലാത്ത രാത്രികള്‍

ഉറക്കമില്ലാത്ത രാത്രികള്‍, രാവിലത്തെ അസ്വസ്ഥത, ആസക്തി, മാനസികാവസ്ഥ എന്നിവയെല്ലാം എന്റെ ഉള്ളില്‍ വളരുന്ന ചെറിയ സന്തോഷത്തിന് വിലപ്പെട്ടതാണ്, എന്റെ ഗര്‍ഭാവസ്ഥയുടെ ആഹ്‌ളാദകരമായ ദിവസങ്ങള്‍ ഞാന്‍ മിസ് ചെയ്യുന്നു. ശിവദ കുറിച്ചു. അതേസമയം ശിവദയുടെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തമിഴിലും മലയാളത്തിലുമായി പതിനഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ ജയസൂര്യയുടെ നായികയായുളള സു സു സുധീ വാത്മീകം ശിവദയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. കൂടാതെ ചാക്കോച്ചന്റെ നായികയായുളള ശിക്കാരി ശംഭു എന്ന ചിത്രവും നടിയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
നിലവില്‍ തമിഴിലാണ്

നിലവില്‍ തമിഴിലാണ് നടിയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചാര്‍ലിയുടെ തമിഴ് പതിപ്പായ മാരാ, വല്ലവനുക്കു വല്ലവന്‍, ഇരവാ കാലം തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഒരുകാലത്ത് ശിവദ അഭിനയിച്ച മഴ മ്യസിക്ക് ആല്‍ബം മലയാളത്തില്‍ തരംഗമായി മാറിയിരുന്നു. ഈ ആല്‍ബത്തിന് ശേഷമാണ് നടി സിനിമകളിലും സജീവമായത്. മോളിവുഡില്‍ ലൂസിഫറാണ് നടിയുടെതായി ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം.

More from Filmibeat

Read more about: shivatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X