ലാലിനൊപ്പം പ്രണവ്.. ഇതൊരു സൂചന?
2012 ദുല്‍ഖറിന്റേതായിരുന്നെങ്കില്‍ വരും വര്‍ഷം ആരുടേതാവും? ഈ ചോദ്യത്തിനുത്തരം അറിയാന്‍ അധികം കാത്തിരിയ്‌ക്കേണ്ടി വരില്ല. മമ്മൂട്ടിയ്ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മകന്‍ പ്രണവിന് വേണ്ടി കരുക്കള്‍ നീക്കിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

കഴിഞ്ഞദിവസം ലാലിന്റെ പുതിയ ചിത്രമായ കര്‍മ്മയോദ്ധയുടെ ഓഡിയോ ലോഞ്ചിങില്‍ അച്ഛനൊപ്പം പ്രണവ് എത്തിയതും ഇതിന്റെ സൂചനയായി കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്. ക്യാമറയ്ക്ക് മുന്നില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന പ്രണവ് അച്ഛനൊപ്പം ഒരു പൊതുവേദി പങ്കിട്ടത് വെറുതയല്ലെന്നാണ് ചലച്ചിത്രരംഗത്തെ സംസാരം. .
കഴിഞ്ഞവര്‍ഷം സെലിബ്രറ്റി ക്രിക്കറ്റില്‍ ടീമിനെയും അച്ഛനെയും പ്രോത്സാഹിപ്പിയ്ക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നിരുന്നു. മുടിനീട്ടിവളര്‍ത്തി ഹിപ്പി സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ട പ്രണവിനെക്കണ്ട് അന്ന് പലരും മൂക്കത്ത് വിരല്‍വയ്ക്കുകയും ചെയ്തു. എന്നാലിത്തവണ ചെത്തുപയ്യന്‍ ലുക്കിലാണ് പ്രണവ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.
ഇതൊരു സൂചനയാണെന്ന് സിനിമരംഗത്തുള്ളവര്‍ തന്നെ വിശ്വസിയ്ക്കുന്നു. മലയാളസിനിമയ്ക്ക് അപരിചിതനൊന്നുമല്ല ഈ താരപുത്രന്‍. 2002ല്‍ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. അതിന് ശേഷം ലാലിന്റെ ഒന്നാമനില്‍ ബാലതാരമായി വേഷമിട്ടു. പിന്നീട് സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു മിന്നിമറയില്‍. ഇനി പ്രണവ് വരുന്നത് നായകനായി തന്നെയായിരിക്കുമെന്ന് ചലച്ചിത്രലോകം വിശ്വസിയ്ക്കുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ തന്നെ പ്രണവിന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കുകയാണ് മോളിവുഡ്. അതെപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാമെന്നും പലരും കരുതുന്നു. എന്നാല്‍ പ്രണവ് അടുത്തൊന്നും സിനിമയിലെത്തില്ലെന്ന് ലാല്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
അപ്പുവിന് അഭിനയത്തില്‍ ഇപ്പോള്‍ താല്‍പര്യമില്ല. അവന്‍ ആസ്ത്രലിയയില്‍ പഠിക്കുകയാണ്. സിനിമ എന്താണെന്നറിയാന്‍ വേണ്ടിയാണ് കുട്ടിയായിരുന്നപ്പോള്‍ അഭിനയിച്ചത്. പിന്നീട് ആ ത്രില്ലൊക്കെ പോയി. മലയാള സിനിമയൊന്നും കണ്ടുവളര്‍ന്ന കുട്ടിയല്ല അവന്‍ എന്നാണ് ലാല്‍ പറഞ്ഞത്. കുട്ടികളുടെ കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും മകനെ സിനിമയില്‍ അഭിനയിപ്പിക്കാം എന്നു ഞാന്‍ പറയുന്നത് ശരിയല്ലെന്നും ലാല്‍ പറഞ്ഞുവച്ചിരുന്നു. എന്നാല്‍ പ്രണവ് ഒരിയ്ക്കലും സിനിമയിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു പറയാനും മോഹന്‍ലാല്‍ തയാറായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications











