പ്രണവിനെ മേജര്‍ രവി അവതരിപ്പിയ്ക്കും
പ്രണവ് മോഹന്‍ലാലിന്റെ വരവ് ഇനി വൈകില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകരില്‍ പലരും വിശ്വസിയ്ക്കുന്നത്. ഒരുപടി കടന്ന് മേജര്‍ രവിയുടെ അടുത്ത സിനിമ ഈ താരപുത്രന്റെ ലോഞ്ച് പാഡാവുമെന്ന അഭ്യൂഹങ്ങളും ചലച്ചിത്രരംഗത്ത് സജീവമാണ്.

2002ല്‍ മേജര്‍ രവി ഒരുക്കിയ പുനര്‍ജ്ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം സ്വന്തമാക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു. ലാലിന്റെ അഭിനയസിദ്ധി മകന്‍ പ്രണവിനും ഉണ്ടെന്നാണ് മേജര്‍ രവി വിശ്വസിയ്ക്കുന്നത്. അഭിനയം അവന്റെ ജീനുകളില്‍ തന്നെയുണ്ട്. ക്യാമറയുടെ മുന്നിലെത്തുമ്പോഴുള്ള അപ്പുവിന്റെ അനായേസേനയുള്ളഅഭിനയശൈലി ഇതിന് തെളിവാണ്. പുനര്‍ജ്ജനിയുടെ ചിത്രീകരണത്തിനിടെ താനിത് നേരിട്ട് മനസ്സിലാക്കിയതാണെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ പ്രണവ് ഉടന്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന അഭ്യൂഹങ്ങളെ മേജര്‍ രവിയും തള്ളുകയാണ്. കുറെനാള്‍ മുമ്പ് ഇക്കാര്യം ഞാന്‍ തന്നെ പ്രണവിനോട് ചോദിച്ചിരുന്നു. എന്നാല്‍ അഭിനയത്തില്‍ താത്പര്യമില്ലെന്നാണ് അന്ന് അവന്‍ പറഞ്ഞത്. എന്നാല്‍ എന്നെങ്കിലും സിനിമയില്‍ അഭിനയിക്കുമെന്ന സാധ്യതകള്‍ ഒരിയ്ക്കലും തള്ളിക്കളയാനും പറ്റില്ല.
അവന്‍ നല്ലൊരു നടനാണെന്ന് മാത്രമേ എനിയ്ക്കിപ്പോള്‍ പറയാന്‍ സാധിയ്ക്കൂ. സ്വന്തമായൊരു ലോകത്താണിപ്പോഴവന്‍. ലോകം ചുറ്റാനും കൃഷിയെക്കുറിച്ചും പഠിയ്ക്കാനുമൊക്കെയാണ് അവനിപ്പോള്‍ താത്പര്യം. മേജര്‍ പറയുന്നു..
ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമായത് ഇരുപത്തിയാറാം വയസ്സിലാണ്. ആ നിലയ്ക്ക് 22 വയസ്സിലെത്തി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാലിന് സിനിമയില്‍ ചുവടുവയ്ക്കാന്‍ ഇനിയും സമയമുണ്ട്.
ആദ്യപേജില്‍
ലാലിനൊപ്പം പ്രണവ്.. ഇതൊരു സൂചന?


Click it and Unblock the Notifications











