സ്റെയിന്‍സിന്റെ കഥ - ദിവ്യം
സ്റെയിന്‍സിന്റെ കഥ - ദിവ്യം
ആഗസ്ത് 23, 2000
ഒറീസയില്‍ തീവ്രവാദി ദാരാസിംഹ് ചുട്ടുകൊന്ന ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിന്റെ കഥയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ദിവ്യം. ബിജു വട്ടപ്പാറയാണ് സംവിധായകന്‍.
സ്റെയിന്‍സായി സിദ്ദിഖ് അഭിയിക്കുന്നു. ദാരാസിംഹിനെ അവതരിപ്പിക്കുന്നത് ലാലാണ്. വാണി വിശ്വനാഥാണ് നായിക. അച്ഛന്‍ സാമൂഹ്യ സേവനത്തിനിടയില്‍ കൊല്ലപ്പെടുന്നതോടെ അനാഥയാകുന്ന ഒരു പെണ്‍കുട്ടിയുടെ കഥകൂടി ദിവ്യത്തില്‍ അനാവരണം ചെയ്യുന്നു. നെടുമുടി വേണു, കലാഭവന്‍ മണി എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.
അറേബ്യന്‍ ഗള്‍ഫ് ഫിലിംസിന്റെ ബാനറില്‍ എന്‍.കെ. ഗിരീഷ് ആണ് ദിവ്യം നിര്‍മ്മിക്കുന്നത്. രചന മണി ഷൊര്‍ണൂര്‍. രമേശന്‍ നായരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം ബേണി ഇഗ്നേഷ്യസ്.


Click it and Unblock the Notifications