സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞ് വീണു!! അഭിനയമെന്ന് കാണികള്‍, കൊമേഡിയന്റെ അന്ത്യം ഇങ്ങനെ...
സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കോമേഡിയൻ മരിച്ചു. മഞ്ജുനാഥ് നായിഡു(36) ആണ് ഷോയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ഇന്ത്യൻ വംശജനാണ് മഞ്ജുനാഥ് നായിഡു.

ഷോയ്ക്കിടെ തളർച്ച തോന്നിയ മഞ്ജുനാഥ് അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. തുടർന്ന് നിലത്ത് വീഴുകയായിരുന്നു. ആളുകളെ ചിരിപ്പിക്കാനായി കാണിച്ചതെന്നാണ് പ്രേക്ഷകർ ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീടാണ് സംഗതി അഭിനയമല്ലെന്ന് മനസ്സിലായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിക്കുകയായിരുന്നു.
കുടുംബത്തെ കുറിച്ചും പിതാവിനെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. വിഷാദരോഗത്തിൽ നിന്ന് താൻ അതിജീവിച്ച കഥ തമാശ രൂപേണേ കാണികളുടെ മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങിയ നിമിഷത്തിനുള്ളിൽ മരണം കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ടു ചെയ്തു.അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.


Click it and Unblock the Notifications