മനോജും ഉര്‍വശിയും വേര്‍പിരിഞ്ഞു
ചെന്നൈ: താരദമ്പതികളായ മനോജ് കെ ജയനും ഉര്വശിയും വേര്പിരിഞ്ഞു. ചെന്നൈ പ്രിന്സിപ്പല് കുടുംബകോടതി ഇവരുടെ വിവാഹ മോചനം അനുവദിച്ചു.
ഒമ്പത് വര്ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കാന് ഉര്വശിയാണ് ആദ്യം കോടതിയെ സമീപിച്ചത്. ഒന്നര വര്ഷമായി ഇരുവരും വേവ്വേറെയായിരുന്നു താമസം.
മകള് കുഞ്ഞാറ്റയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കേസ് എറണാകുളം കുടുംബകോടതിയിലാണുള്ളത്. മനോജ് മകളെ കാണാനും സംസാരിക്കാനും തന്നെ അനുവദിക്കുന്നില്ലെന്നും മകള്ക്കുവേണ്ടി ചില രഹസ്യങ്ങള് വെളിപ്പെടുത്താന് വരെ താന് തയ്യാറാകുമെന്നും ഉര്വശി വ്യക്തമാക്കിയിരുന്നു.
വിവാഹമോചനക്കേസില് ഇരുവര്ക്കും കോടതി കൗണ്സിലിങ് നല്യിരുന്നുവെങ്കിലും. ഒരുമിച്ച് മുന്നോട്ടുപോകാന് കഴിയില്ലെന്ന് കാണിച്ച് ഇരുവരും സംയുക്ത ഹര്ജി നല്കുകയായിരുന്നു. ഉര്വശിയുടെ കുടുംബാംഗങ്ങളുമായി മനോജിന് ഇപ്പോഴും നല്ലബന്ധമാണുള്ളത്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications