മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലൂടെ ശ്രീനാഥിന് ലഭിച്ച ഭാഗ്യം, ഉണ്ണി മുകുന്ദനാണ് കാരണക്കാരനായത്!
റിയാലിറ്റി ഷോ മികച്ചൊരു അവസരമാണ്. വളര്‍ന്നുവരുന്ന യുവപ്രതിഭകള്‍ക്കുള്ളൊരു നല്ല അവസരം. അത്തരത്തില്‍ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് മുന്‍നിരയിലേക്കെത്തിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിലേക്ക് ഇടം പിടിക്കുകയാണ് ശ്രീനാഥ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗറിലെ ഇളയദളപതി ആരാധകനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് ഈണമൊരുക്കുന്നത് ശ്രീനാഥാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നാടന്‍ കഥാപാത്രമായാണ് എത്തുന്നത്. മമ്മൂട്ടിക്ക് വേണ്ടി ഈണമൊരുക്കുന്നതിന്റെ ത്രില്ലിലാണ് ശ്രീനാഥ്. തുടക്കത്തില്‍ തന്നെ സൂപ്പര്‍ താരത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ശ്രീനാഥിന് ലഭിച്ചിട്ടുള്ളത്. ഉണ്ണിമുകുന്ദനാണ് ശ്രീനാഥിനെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സംവിധായകന്‍ മാത്രമല്ല മെഗാസ്റ്റാറും സമ്മതം അറിയിക്കുകയായിരുന്നു.

അഞ്ച് ഗാനങ്ങളാണ് കുട്ടനാടന്‍ ബ്ലോഗിലുള്ളത്. ശ്രേയ ഘോഷ്വാല്‍, വിജയ് യേശുദാസ്, ഹരിചരണ്‍ തുടങ്ങിയവരാണ് ഗാനം ആലപിക്കുന്നത്. തുടക്കക്കാരനെന്ന നിലയില്‍ മികച്ച ഓപ്പണിങ്ങാണ് ശ്രീനാഥിന് ലഭിച്ചിട്ടുള്ളത്. റായ് ലക്ഷ്മി, അനു സിത്താര, ശ്രുതി രാമചന്ദ്രന്‍, നെടുമുടി വേണു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











