വില്ലന്‍ കുതിക്കുമ്പോള്‍ മെഗാസ്റ്റാറിന് ചങ്കിടിപ്പ്... മമ്മൂട്ടിയുടെ താരമൂല്യം കുറയുന്നുവോ?

By Nimisha

മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അടുത്ത സൗഹൃദം പുലര്‍ത്തി മുന്നേറുകയാണ് ഇരുവരും. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരങ്ങള്‍. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ വില്ലനായി അരങ്ങേറിയ ഇരുവരും പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു.

മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വിപണിയില്‍ വന്‍ഡിമാന്‍ഡാണ്. എന്നാല്‍ മമ്മൂട്ടി ചിത്രങ്ങളാവട്ടെ വിപണന തകര്‍ച്ച നേരിടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും മമ്മൂട്ടിക്ക് അത്ര നല്ല നേട്ടമൊന്നും സമ്മാനിച്ചില്ല. ദി ഗ്രേറ്റ് ഫാദറിന് ശേഷം പുറത്തിറങ്ങിയ പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്.

മോഹന്‍ലാല്‍ മുന്നേറുന്നു

മോഹന്‍ലാല്‍ മുന്നേറുന്നു

ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില്ലന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

വില്ലന്‍ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍

വില്ലന്‍ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍

ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിച്ച വില്ലന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. ഒക്ടോബര്‍ 27 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

വിമര്‍ശനങ്ങളും കുറവല്ല

വിമര്‍ശനങ്ങളും കുറവല്ല

വില്ലനെ തകര്‍ക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങളും നടന്നിരുന്നു. ചിത്രം കാണുന്നതിനിടയില്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെഗരറ്റീവ് പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടിയുടെ വിപണന തകര്‍ച്ച

മമ്മൂട്ടിയുടെ വിപണന തകര്‍ച്ച

നവാഗത സംവിധായകരുടേത് ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്.

 നിരവധി സിനിമകള്‍

നിരവധി സിനിമകള്‍

ഷാദംത്ത് ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഉത്തമവില്ലന്‍, വിശ്വരൂപം2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാംദത്തായിരുന്നു.

ഓപ്പണിങ്ങിലെ പാകപ്പിഴ

ഓപ്പണിങ്ങിലെ പാകപ്പിഴ

മമ്മൂട്ടി ചിത്രങ്ങള്‍ക്ക് നല്ലൊരു ഓപ്പണിങ്ങ് കിട്ടാത്തതാണ് അണിയറപ്രവര്‍ത്തകരെയും ഫാന്‍സുകാരെയും വെട്ടിലാക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരെ വ്യാജമാണെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഓണം റിലീസ് രക്ഷയായില്ല

ഓണം റിലീസ് രക്ഷയായില്ല

ഓണത്തിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബോക്‌സോഫീസില്‍ അത്ര നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X