»   » മഞ്ജു വാര്യറിനു വേണ്ടി മോഹന്‍ലാല്‍ പിന്‍വാങ്ങി, ഇനി ദിലീപും മഞ്ജുവും തള്ളി തീര്‍ക്കട്ടെ!

മഞ്ജു വാര്യറിനു വേണ്ടി മോഹന്‍ലാല്‍ പിന്‍വാങ്ങി, ഇനി ദിലീപും മഞ്ജുവും തള്ളി തീര്‍ക്കട്ടെ!

Posted By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ താരയുദ്ധം അരങ്ങേറുകയാണ്. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിങ്ങിന് തയ്യാറെടുക്കുന്നതിന് മുന്‍പാണ് ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് രാമലീലയുടെ റിലീസിങ്ങും അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹോളിവുഡ് താരങ്ങളെ അമ്പരപ്പെടുത്തിയ പൃഥ്വിരാജ്, വിമര്‍ശിക്കുന്നവര്‍ ഇതുംകൂടി അറിയണം!

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയും അതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായ വില്ലനും അതേ ദിവസം തിയേറ്ററുകളിലേക്ക് എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീളുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാല്‍ പിന്‍വാങ്ങി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ച ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ചിത്രത്തിന്റെ റിലീസും സെപ്റ്റംബര്‍ 28 നാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വില്ലന്റെ റിലിസിങ്ങ് തീയതി

സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. റിലീസിനും മുന്‍പേ തന്നെ വന്‍ഹൈപ്പ് നേടിയ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

മറ്റ് റിലീസുകള്‍ക്കൊപ്പം

ദിലീപ്, മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്കിടയില്‍ വില്ലന്‍ റിലീസ് ചെയ്താല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവില്ലേയെന്ന ആശങ്ക നേരത്തെ തന്നെ ആരാധക മനസ്സിലുണ്ടായിരുന്നു.

ദിലീപും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നു

ദിലീപും മഞ്ജു വാര്യരും പുതിയ ചിത്രവുമായി ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഉദാഹരണം സുജാത, രാമലീല റിലീസില്‍ ബോക്‌സോഫീസില്‍ ആരു തരംഗം സൃഷ്ടിക്കുമെന്നത് കണ്ടറിയാം.

സുജാതയും രാമനുണ്ണിയും

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രമാണ് ഉദാഹരണം സുജാത. മകളെ വളര്‍ത്താനായി കഷ്ടപ്പെടുന്ന സുജാതയെന്ന വിധവയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

രാമലീലയുടെ പ്രമേയം

ലയണിനു ശേഷം ദിലീപ് അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

നേരത്തെയും ഒരുമിച്ചെത്തിയിരുന്നു

ദിലീപ് ചിത്രം റ്റു കണ്‍ട്രീസും മഞ്ജു വാര്യര്‍ ചിത്രമായ ജോ ആന്‍ഡ് ദി ബോയിയും ഏകദേശം ഒരേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റായി റ്റു കണ്‍ട്രീസ് മാറിയപ്പോള്‍ മഞ്ജു വാര്യര്‍ ചിത്രം കനത്ത പരാജയമാണ് ഏറ്റു വാങ്ങിയത്.

വേര്‍പിരിഞ്ഞെങ്കിലും

അന്യോന്യം പഴി ചാരാതെയാണ് മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുറ്റം പറയുന്ന പതിവു രീതി ഇവരുടെ കാര്യത്തില്‍ സംഭവിച്ചിരുന്നില്ല.

മീനാക്ഷി അച്ഛനോടൊപ്പം

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം പോകാനാണ് മകള്‍ മീനാക്ഷി താല്‍പര്യം പ്രകടിപ്പിച്ചത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ മഞ്ജു അക്കാര്യം സമ്മതിക്കുകയായിരുന്നു.

English summary
Star war in theaters on september 28.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam