2007ന്റെ താരം ആര്?
മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ട്വന്റി ട്വന്റി. 2007ല്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നടന്ന താരയുദ്ധം ഒരു ട്വന്റി ട്വന്റി മത്സരം പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു.
ജനവരിയില്‍ തന്നെ ആദ്യത്തെ സൂപ്പര്‍ഹിറ്റുമായി മമ്മൂട്ടി സ്കോര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായ മായാവി ജനവരിയിലാണ് റിലീസ് ചെയ്തത്. ഏപ്രിലില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ ഹിറ്റായതോടെ സൂപ്പര്‍താര മത്സരം കടുത്തതായി.
മായാവിക്കു ശേഷം പുറത്തിറങ്ങിയ പല മമ്മൂട്ടി ചിത്രങ്ങളും പരാജയപ്പെട്ടു. ഓഫ് ബീറ്റ് ചിത്രമായ കയ്യൊപ്പ് പരാജയം. ബിഗ് ബി ശരാശരിയിലൊതുങ്ങി. ഏറെ പ്രതീക്ഷകളോടെയെത്തിയ മേജര്‍ രവിയുടെ മിഷന്‍ 90 ഡേയ്സും പരാജയം.
അതിനിടയില്‍ മോഹന്‍ലാല്‍ വീണ്ടും സ്കോര്‍ ചെയ്തു. ജൂലൈയില്‍ റിലീസ് ചെയ്ത ഹലോ സൂപ്പര്‍ഹിറ്റായി. ഒരു ഹിറ്റും സൂപ്പര്‍ഹിറ്റുമായി 2007ന്റെ ആദ്യപകുതിയില്‍ മുന്നേറിയത് മോഹന്‍ലാലാണ്.
അടുത്ത പേജ് -


Click it and Unblock the Notifications