രണ്ടാം പകുതിയിലെ സ്കോര്‍നില
എന്നാല്‍ പിന്നീട് മോഹന്‍ലാലിന് കാലിടറുന്നതാണ് കണ്ടത്. ഓണച്ചിത്രമായ അലിഭായി വമ്പന്‍ ഓപ്പണിംഗിനു ശേഷം പരാജയത്തിലേക്കു കൂപ്പുകുത്തി. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഹിന്ദി ചിത്രം ആഗ് ബോക്സോഫീസ് ദുരന്തമായി. റംസാന് റിലീസ് ചെയ്ത പരദേശിയും പരാജയം. തിരിച്ചുവരവിനായി രഞ്ജിത്തിനെ കൂട്ടുപിടിച്ച് റോക്ക് എന്‍ റോള്‍ തട്ടുപൊളിപ്പന്‍ മസാലയുമായെത്തിയെങ്കിലും അതും വിജയിച്ചില്ല.
ഓണച്ചിത്രമായെത്തിയ മമ്മൂട്ടിയുടെ ഓഫ് ബീറ്റ് ചിത്രമായ ഒരേ കടലും വിജയിച്ചില്ല. റംസാന്‍ ചിത്രമായ നസ്രാണി ശരാശരിയിലൊതുങ്ങി. ഡിസംബര്‍ വരെ ഈ താരയുദ്ധം വിജയങ്ങളും പരാജയങ്ങളുമായി നേട്ടമാര്‍ക്ക് എന്ന ചോദ്യത്തിന് അവ്യക്തമായ ചിത്രം അവശേഷിപ്പിച്ചു. മോഹന്‍ലാലിന് ഒരു സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, നാല് പരാജയങ്ങള്‍. മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ്. ശരാശരിയിലെത്തിയ രണ്ടു ചിത്രങ്ങള്‍. മൂന്ന്പരാജയങ്ങള്‍- ഡിസംബര്‍ വരെ ഇരുവരുടെയും ചിത്രങ്ങളുടെ നില ഇങ്ങനെയായിരുന്നു. അതോടെ 2007ല്‍ വിജയക്കൊയ്ത്തില്‍ മുന്നിലെത്തുന്നതാരെന്ന് നിശ്ചയിക്കേണ്ടത് ക്രിസ്മസ് ചിത്രങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന നിലയിലായി.
ക്രിസ്മസ് ചിത്രങ്ങളില്‍ വ്യക്തമായ വിജയം നേടിയിരിക്കുന്നത് മമ്മൂട്ടിയുടെ കഥ പറയുമ്പോഴാണ്. മോഹന്‍ലാലിന്റെ ഫ്ലാഷ് പരാജയങ്ങളുടെ ലിസ്റ്റിലേക്ക് പിന്തള്ളപ്പെട്ടു. ദിലീപ് ചിത്രമായ റോമിയോ, പൃഥ്വിരാജിന്റെ കങ്കാരു എന്നീ ചിത്രങ്ങള്‍ പോലും ബോക്സോഫീസ് പ്രകടനത്തില്‍ ഫ്ലാഷിനേക്കാള്‍ മുന്നിലാണ്.
ക്രിസ്മസ് ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തിന്റെ ചിത്രം വ്യക്തമായതോടെ 2007ല്‍ വിജയക്കൊയ്ത്തില്‍ മമ്മൂട്ടി മുന്നിലായി. മായാവി, കഥ പറയുമ്പോള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ മമ്മൂട്ടിയെ മുന്നിലെത്തിച്ചിരിക്കുന്നു. 2006ലെ താരയുദ്ധത്തില്‍ വ്യക്തമായ വിജയം നേടിയത് മോഹന്‍ലാലായിരുന്നുവെങ്കില്‍ 2007ല്‍ മമ്മൂട്ടി മധുരമായ പ്രതികാരത്തിന്റെ ഊഴം. 2007ല്‍ രണ്ടു സൂപ്പര്‍ഹിറ്റുകള്‍ ക്രെഡിറ്റിലുള്ള ഏകനടന്‍ മമ്മൂട്ടിയാണ്. ഹിറ്റുകളുമായി രണ്ടു ചുവട് മുന്നോടു വച്ച മോഹന്‍ലാല്‍ പിന്നീട് തുടര്‍ച്ചയായ പരാജയങ്ങളില്‍ പെട്ട് മുന്നേറാനാവാതെ മൂന്ന് ചുവട് പിന്നോട്ടുവയ്ക്കുന്നതാണ് കണ്ടത്. ഒരു ട്വന്റി ട്വന്റി മത്സരം പോലെ കൊഴുത്ത 2007ലെ താരയുദ്ധത്തിന്റെ പര്യവസാനം.
മുന്‍ പേജ് -


Click it and Unblock the Notifications