ഏഴ് സിനിമകളുമായി ജനുവരി

By Staff

താര യുദ്ധങ്ങള്‍ നടക്കുന്നത്‌ സാധാരണ ഉത്സവ കാലത്താണ്‌. എന്നാല്‍ ഈ പതിവ്‌ തെറ്റിച്ചു കൊണ്ടാണ്‌ 2008ലെ മലയാള സിനിമ തുടക്കമിടുന്നത്‌. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ കരുതപ്പെടുന്നചിത്രങ്ങളില്‍ പൃഥിരാജ്‌ ഒഴികെയുള്ള മുന്‍നിര താരങ്ങളെല്ലാം അണി നിരക്കുന്നുണ്ട്‌.

ക്രിസ്‌മസ്‌ ചിത്രങ്ങള്‍ ഭൂരിഭാഗവും ബോക്‌സോഫീസില്‍ തകര്‍ന്ന സാഹചര്യത്തില്‍ വന്‍ പ്രതീക്ഷയോടെയാണ്‌ ചലച്ചിത്ര ലോകം പുതിയ സിനിമകളുടെ വരവിനെ കാത്തിരിയ്‌ക്കുന്നത്‌.

ജയരാജ്‌ സംവിധാനം ചെയ്‌ത ഓഫ്‌ ദ പീപ്പിള്‍ ഇതിനോടകം തന്നെ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ഫോര്‍ ദി പീപ്പിള്‍, ബൈ ദ പീപ്പിള്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി എത്തുന്ന ഓഫ്‌ ദ പീപ്പിള്‍ ജയരാജിനെ സംബന്ധിച്ചിടത്തോളം വന്‍ പ്രതീക്ഷയാണ്‌ നല്‌കിയിട്ടുള്ളത്‌. ഫോര്‍ ദ പീപ്പിള്‍ നേടിയ വിജയം ഓഫ്‌ ദ പീപ്പിളും കൈവരിക്കുമെന്നാണ്‌ ജയരാജ്‌ കരുതുന്നത്‌.

ജനുവരിയില്‍ റീലിസ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രം ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത സൗണ്ട്‌ ഓഫ്‌ ദ ബൂട്ടാണ്‌. ഷാജിയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണ്‌ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്‌. നാല്‌ ആഴ്‌ചകള്‍ കൊണ്ട്‌ ഷൂട്ടിംഗ്‌ പൂര്‍ത്തിയായ ചിത്രം വളരെ രഹസ്യമായാണ്‌ ചിത്രീകരിച്ചത്‌. ജനുവരി 11ന്‌ പിരമഡ്‌ സായ്‌മീറയാണ്‌ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്‌.

ഈസ്റ്റ്‌ കോസ്‌റ്റ്‌ വിജയന്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്‌ത നോവലാണ്‌ ജനുവരിയിലെ മൂന്നാമത്തെ ചിത്രം. അടുത്ത കാലത്തായി പരാജയങ്ങള്‍ മാത്രം കൂടെയുള്ള ജയറാമിന്റെ ജോഡിയായി ചിത്രത്തിലെത്തുന്നത്‌ ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി സദയാണ്‌. ചിത്രത്തിന്റെ ഹൈലൈറ്റും ഇത്‌ തന്നെയാണ്‌.

താരങ്ങളും ബഡ്‌ജറ്റുമല്ല കഥയാണ്‌ പ്രധാന്യമെന്ന്‌ മുമ്പെ തെളിയിച്ചിട്ടുള്ള ക്ലാസ്‌മേറ്റ്‌ ഫെയിം ജെയിംസ്‌ ആല്‍ബര്‍ട്ടും ജോണി ആന്റണിയും കൈക്കോര്‍ക്കുന്ന ചിത്രമാണ്‌ സൈക്കിള്‍. ഇരുവരും ഒത്തു ചേരുമ്പോള്‍ ക്ലാസ്‌മേറ്റ്‌ പോലൊരു വിജയമാണ്‌ മലയാള സിനിമ പ്രതീക്ഷിക്കുന്നത്‌.

വീനിത്‌ ശ്രീനിവാസന്‍, ഭാമ വിനു മോഹന്‍, സന്ധ്യ എന്നിവരടങ്ങുന്ന താര നിരയാണ്‌ സിനിമയില്‍ അണി നിരക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X