ഏഴ് സിനിമകളുമായി ജനുവരി
ഓണക്കാലത്തു പോലും മലയാള സിനിമ കാണാന്‍ വിരളമായ താരയുദ്ധമാണ് ജനുവരി 26 സാക്ഷ്യം വഹിയ്‌ക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദീലിപ് എന്നീ താരങ്ങളുടെ ചിത്രങ്ങള്‍ തിയറ്ററില്‍ ഏറ്റുമുട്ടുമ്പോള്‍ ഭയക്കുന്നത് മലയാള സിനിമ വിപണി കൂടിയാണ്.
ചുരുങ്ങിയത് പതിനൊന്ന് കോടി രൂപയെങ്കിലും മുടക്കു മുതല്‍ വേണ്ടി വന്ന ഈ താര ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ 2008ലെ മലയാള സിനിമ വിപണിയെ കാര്യമായ തോതില്‍ സ്വാധീനിയ്‌ക്കും.
ഉത്സവ കാലത്തല്ലാതെ രണ്ടില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറക്കില്ലെന്ന മുന്‍കാല കീഴ്‌വഴക്കങ്ങളാണ് ഇവിടെ തകരുക.
മമ്മൂട്ടി-രഞ്‌ജിപണിക്കര്‍ ഒരുമിക്കുന്ന രൗദ്രം, ലാലിനെ നായകനാക്കി തുളസീദാസ് ഒരുക്കുന്ന കോളേജ് കുമാരന്‍, ദീലിപ്-മീരാ ജാസ്‌മിന്‍ താരജോഡികള്‍ അണി നിരക്കുന്ന ബ്ലെസിയുടെ കൊല്‍ക്കട്ട ന്യൂസ് എന്നീ വമ്പന്‍ ചിത്രങ്ങളും ജോണി ആന്റണിയുടെ സൈക്കിളുമാണ് ജനുവരി 26ന് റിലീസാകുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications