രൗദ്രം, കോളേജ് കുമാരന്‍ പിന്നെ കല്‍ക്കട്ട ന്യൂസും
ക്രിസ്‌തുമസ് ചിത്രമായ ഫ്‌ളാഷിന്റ പരാജയ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ലാല്‍ എത്തുമ്പോള്‍ കൂടെയുള്ളത് സിനിമ ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ അധികമൊന്നും ഇല്ലാത്ത തുളസീദാസാണ്.
നര്‍മ്മത്തിന്റെ മെമ്പൊടിയോടെ കോളേജ് കാന്റീന്‍ നടത്തിപ്പുകാരനും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധമാണ് കോളേജ് കുമാരനിലൂടെ തുളസീദാസ് പറയുന്നത്. ഇതിലൂടെ വിമല രാമന്‍ ആദ്യമായി ലാലിന്റെ നായികയായി അഭിനിയക്കുന്നെന്ന പ്രത്യേകത കൂടിയുണ്ട്.
ദീലിപിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന കൊല്‍ക്കത്ത ന്യൂസ് അഞ്ചു കോടിയോളം രൂപ ചിലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാതാവായ തമ്പി ആന്റണി അമേരിക്കയിലുള്ള സ്വന്തം വീടു വരെ വില്‌ക്കേണ്ടി വന്നുവെന്നാണ് സിനിമ ലോകത്തെ സ്വകാര്യ വര്‍ത്തമാനം.
പക്ഷേ കൃത്യമായി ഷൂട്ടിംഗിനെത്താതെ ചിത്രത്തിന്റെ ചിലവ് കൂട്ടിയ മീര ജാസ്‌മിന്‍ കൊല്‍ക്കത്തിയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയത് വാര്‍ത്തയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന് സമൂഹവുമായി ഇടപെടേണ്ടി വരുന്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ബെസ്ലി ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തിയ മമ്മൂട്ടിയുടെ രൗദ്രത്തിനു പ്രദര്‍ശനവകാശത്തിനു വേണ്ടി തിയറ്ററുകള്‍ തമ്മില്‍ മത്സരം തന്നെയുണ്ടയിട്ടുണ്ട്. തൃശൂരിലെ ചാലക്കുടിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനവകാശം ലഭിക്കുന്നതിനായി രണ്ടു തിയറ്ററുകള്‍ തമ്മില്‍ നടന്ന മത്സരം മൂലം വിതരണക്കാര്‍ക്ക് തിയറ്റര്‍ ഉടമകളെ വിളിച്ച് അനുരഞ്‌ജന യോഗം പോലും നടത്തേണ്ടി വന്നു.
സംസ്ഥാന സിപിഎം രാഷ്ട്രയത്തിലെ വിഭാഗീയതയാണ് ചിത്രത്തിന്റെ പ്രധാന കാതല്‍. വി.എസ്- പിണറായി വിഭാഗീയതയില്‍ പ്രത്യേക പക്ഷത്തിന്റെ കൂടെ നില്‌ക്കുന്ന രഞ്‌ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിയക്കുമ്പോള്‍ ചിത്രം കസറുമെന്നാണ കരുതപ്പെടുന്നത്.


Click it and Unblock the Notifications