വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയാം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല! വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി
നടനും മിമിക്രി താരവുമായ ബിനു അടിമാലിയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നത്. നടന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് സുഹൃത്തും ക്യാമറമാനുമായ ജിനേഷ് എന്ന വ്യക്തിയാണ് രംഗത്തെത്തിയത്. നടനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പ്രചരിച്ചതോടെ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബിനുവിപ്പോള്‍.
പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെ മുന്നില്‍ വച്ചും താന്‍ പറയുകയാണ്, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ബിനു പറയുന്നത്. മാത്രമല്ല പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ വിളിപ്പിച്ചതിനെ കുറിച്ചും സുധിയുടെ വീട്ടില്‍ പോയി പ്രഹസനം കാണിച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്കും ബിനു മൂവി വേള്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

എന്നെ കുറിച്ച് പറയുന്നത് കേട്ട് ഞാനും ഞെട്ടി പോയെന്നാണ് ബിനു അടിമാലി പറയുന്നത്. ഞാന്‍ ഇത്രയും ഭയങ്കരനാണോ എന്നോര്‍ത്ത് വിഷമം വന്നു. എനിക്ക് പറയാന്‍ ഒരു കാര്യമേയുള്ളു. ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി വീഴ്ത്തി അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനലില്‍ വെച്ചേക്കുമോ? എന്നാണ് ബിനു ചോദിക്കുന്നത്.
ആ ദിവസവും അതിന് ശേഷം രണ്ടുമൂന്ന് തവണയും അതേ സ്ഥലത്ത് പോയി കോമഡി ചെയ്തിരുന്നു. മാത്രമല്ല ഇത്രയും ഭയാനകമായൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ ആ ചാനല്‍ തന്നെ എന്റെ പേരില്‍ കേസെടുക്കും. വാര്‍ത്തകളില്‍ അത് വരിക തന്നെ ചെയ്യും. മാത്രമല്ല എന്നെ അവിടെ കാലുകുത്തിക്കാന്‍ അവര്‍ സമ്മതിക്കുമോ? പക്ഷേ ഇതൊന്നും സംഭവിച്ചില്ല.
പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിപ്പിച്ചിട്ട് ഞാന്‍ ചെന്നിരുന്നു. അദ്ദേഹം കാണിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. മാത്രമല്ല നിലത്തടിച്ച് പൊട്ടിച്ച ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ല. അതവന്റെ അന്നമാണെന്ന് പറഞ്ഞ് ക്യാമറ വാങ്ങി പോയി അന്ന് മുതല്‍ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാന്‍ തല്ലിപൊളിച്ചുവെന്ന് എങ്ങനെ പറയും.

മരിച്ചു പോയ സുധിയുടെ വീട്ടില്‍ പോയി ഞാന്‍ പ്രഹസനം കാണിച്ചു എന്ന് പറയുന്നുണ്ട്. അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമിക്കണമെന്നാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറില്‍ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെ തന്നെയുണ്ട്. അത് സ്റ്റാര്‍ മാജിക്കിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് പല ഗെയിമുകളും കളിക്കാന്‍ പറ്റാത്തത്.
ശരിക്കും ഈ വ്യക്തി ഫേമസ് ആവാന്‍ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ. മാത്രമല്ല ക്യാമറ തല്ലിപ്പൊളിച്ചത് വകയായി ഞാന്‍ ഒന്‍പത് ലക്ഷം രൂപ കൊടുക്കണമെന്നാണ്. ഇതുപോലൊരു ക്യാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ കോമഡി കാണിക്കുന്നത്. അതിലൂടെയാണ് അന്നം വാങ്ങുന്നതും. അത് നിലത്തടിച്ച് പൊട്ടിച്ചെന്ന് പറയുകയാണെങ്കില്‍ ഞാന്‍ വല്ല സൈക്കോയും ആവണം. പിന്നെ ഞാന്‍ അയാളെ ഉപദ്രവിക്കുമ്പോള്‍ പുള്ളി തിരിച്ചും എന്നെ ഉപദ്രവിക്കേണ്ടത് അല്ലേ. അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.
ആരോപണം ഉന്നയിച്ച ആളെ മുന്നില്‍ നിര്‍ത്തിയിട്ട് പുള്ളിയുമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് പുള്ളി ഇങ്ങനൊക്കെ പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.


Click it and Unblock the Notifications











