TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇവർക്കൊരു സല്യൂട്ട്!! കേരളത്തിന് കൈ താങ്ങായി ഹിന്ദി സീരിയൽ താരങ്ങളും!! വീഡിയോ കണ്ടു നോക്കൂ....
കേരളത്തിനുണ്ടായ മഹാവിപത്തിന് ഒറ്റക്കെട്ടായി നേരിടുകയാണ് ഇന്ത്യൻ ജനത. തങ്ങളുടെ നാടിനെ നേരിടുന്ന പ്രശ്നമല്ലല്ലോ ഇതെന്ന് ചിന്തിച്ച് മാറി നിൽക്കുകയല്ല ഇവർ. ഭാഷയും ദേശവും സംസ്കാരവും മറന്ന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ ഒറ്റകെട്ടായി നിൽക്കുകയാണ്. ഇതിനൊരു വ്യക്തമായ തെളിവാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്യാംപെയ്നുകൾ.
കേരളത്തിനോടൊപ്പം എന്നുള്ള ക്യാംപെയ്ൻ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്. ഹിന്ദി സീരിയിൽ മേഖലയിലെ താരങ്ങളായ ഈ ക്യാംപെയ്നിൽ മുന്നിൽ നിൽക്കുന്നത്. കൂടാതെ ഇവരുടെ ഇൻസ്റ്റഗ്രാം പേജുകളിലും കേരളത്തെ സഹായിക്കുക എന്നുള്ള പോസ്റ്റുകളും സജീവമാണ്.
സീരിയൽ താരങ്ങളുടെ പിന്തുണ
ഹിന്ദി സീരിയലുകൾക്ക് കേരളത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മലയാളി താരങ്ങളെ പോലെ ഇവരേയും മലയാളി ജനത നെഞ്ചിലേറ്ററുണ്ട്. സ്റ്റാർപ്ലസ് താരങ്ങളാണ് കേരളത്തിന് നേരെ സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാഷാ വ്യത്യാസമില്ലാതെ താരങ്ങൾ കേരളത്തിനു വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ ക്യാംപെയ്ൻ
കേരളത്തിലുണ്ടായ പ്രളയവും ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സോഷ്യൽ മീഡിയ ക്യാംപെയ്നിലൂടെ ഇവർ വ്യക്തമാക്കുന്നത്. തങ്ങളുടെ മാത്യഭാഷയായ ഹിന്ദിയിലായിരുന്നു ഇവരുടെ ക്യാംപെയ്ൻ. സ്റ്റാർപ്ലസിലെ പോപ്പുലർ സീരിയൽ താരങ്ങളായിരുന്നു ക്യാംപെയനിൽ മുന്നിട്ട് നിന്നത്. കേരളത്തിനൊരു ധനസഹായം എന്നതായിരുന്നു ഈ ക്യാംപെയ്ൻ കൊണ്ട് ലക്ഷ്യമിട്ടത്. അന്യഭാഷ സിനിമ താരങ്ങൾ കേരളത്തിനേടൊപ്പം നിന്നുവെങ്കിലും സിരിയലിൽ ഹിന്ദി താരങ്ങൾ മാത്രമാണ് പബ്ലിക്കായി മുന്നോട്ട് വന്നത്
സ്റ്റാർഫ്ലസ് താരങ്ങൾ
കേരളത്തിനി വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്നത് സ്റ്റാർപ്ലസ് താരങ്ങളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും താരങ്ങൾക്ക് ആരാധകരുണ്ട്. അതിനാൽ തന്നെ ഇവരുടെ ഈ ക്യാപെയ്ൻ കേരളത്തിന് സഹായമാകും എന്നതിൽ സംശയമില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ബാക്ക് ഗ്രൗണ്ടിലാണ് താരങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹാഷ് ആൾ ഫോർ കേരള( #allforkerala) എന്ന ഹാഷ് ടാഗിലാണ് ക്യാപെയിൻ നടക്കുന്നത്.
കേരളത്തിന് സഹായവുമായി തരങ്ങൾ
ഇതിനോടകം തന്നെ കേരളത്തിന് സഹായവുമായി ഇന്ത്യൻ സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി, സിനിമ ലോകം ആദ്യം മുതലെ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളെ കൊണ്ട് കഴിയുന്നതിലുപരി സഹായമാണ് താരങ്ങൾ നൽകിയിരിക്കുന്നത്. ധനസാഹയം മാത്രമല്ല ഒരേ നിമിഷവും എന്തിനും തയ്യാറായി ഇവർ കേരളത്തിനോടൊപ്പമുണ്ട്.
A post shared by StarPlus (@starplus) on
A post shared by StarPlus (@starplus) on