താരങ്ങളും ഇരട്ടവേഷങ്ങളും

By Lakshmi

ഒരേ ചിത്രത്തില്‍ രണ്ടു റോളുകളില്‍ അഭിനയിക്കുകയെന്നത് നടന്മാരെയും നടിമാരെയുമെല്ലാം സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. തീര്‍ത്തും വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കേണ്ടതെങ്കില്‍ സംഗതി ഫലിപ്പിച്ചെടുക്കാന്‍ വലിയ പ്രയാസവുമാണ്.

അഭിനയിച്ചു ഫലിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു മുമ്പെല്ലാം ഡബിള്‍ റോള്‍ ചിത്രങ്ങള്‍ തയ്യാറാക്കുകയെന്നത്. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യാ വിസ്‌ഫോടനത്തിന്റെ കാലത്ത് ഡബിള്‍ റോള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാല്ല.

മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവ സൂപ്പര്‍താരങ്ങളുമെല്ലാം പലകാലങ്ങളില്‍ ഡബിള്‍ റോള്‍ പരീക്ഷണങ്ങള്‍ നടത്തിയവരാണ്. ഡബിള്‍ റോളുകളില്‍ തിളങ്ങിയ പ്രമുഖ താരങ്ങള്‍.

മമ്മൂട്ടി

താരങ്ങളും ഇരട്ടവേഷങ്ങളും

സിബി മലയില്‍ ഒരുക്കിയ പരമ്പരയെന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിച്ചത്. അധോലോക നായകനായ ലോറന്‍സ്, മകന്‍ ജോണി എന്നീ രണ്ട് വേഷങ്ങളിലായിരുന്നു മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ദാദാ സാഹിബിലും മമ്മൂട്ടി ഇരട്ട വേഷം ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥിയില്‍ മമ്മൂട്ടി മൂന്ന് റോളുകളിലാണ് അഭിനയിച്ചത്. ഇനി മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ബാല്യകാലസഖിയാണ്.

മോഹന്‍ലാല്‍

താരങ്ങളും ഇരട്ടവേഷങ്ങളും

1988ല്‍ പുറത്തിറങ്ങിയ പാദമുദ്രയെന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ചത്. മുത്തു പണ്ഡാരം, സോപ്പ് കുട്ടപ്പന്‍ എന്നിവയായിരുന്നു ആ ചിത്രത്തിലെ കഥാപാത്രങ്ങള്‍. 1993ല്‍ പുറത്തിറങ്ങിയ മായാമയൂരത്തില്‍ ഇരട്ട സഹോദരന്മാരുടെ വേഷത്തിലാണ് ലാല്‍ അഭിനയിച്ചത്. പിന്നീട് 2001 ല്‍ പുറത്തിറങ്ങിയ രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രത്തിലും ലാല്‍ അച്ചനും മകനുമായി അഭിനയിച്ചു.

സുരേഷ് ഗോപി

താരങ്ങളും ഇരട്ടവേഷങ്ങളും

2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവമെന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ആദ്യമായി ഇരട്ടവേഷത്തില്‍ എത്തിയത്. സഹോദരങ്ങളായ അനന്ദു, കിഷന്‍ എന്നീ കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. പിന്നീട് 2007ല്‍ പുറത്തിറങ്ങിയ ഡിറ്റക്ടീവ്, ടൈം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപി ഇരട്ടവേഷങ്ങളില്‍ അഭിനയിച്ചു. ടൈമില്‍ അച്ഛനും മകനുമായിട്ടാണ് സുരേഷ് ഗോപി വേഷമിട്ടത്.

ദിലീപ്

താരങ്ങളും ഇരട്ടവേഷങ്ങളും

2002ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ചത്. പുറത്തുകൂനുള്ള കുഞ്ഞന്‍, കാര്‍ത്തിക് എന്നീ വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ ദിലീപ് അഭിനയിച്ചത്. പിന്നീട് 2006ല്‍ പുറത്തിരങ്ങിയ പച്ചക്കുതിരയെന്ന ചിത്രത്തില്‍ ദിലീപ് ജ്യേഷ്ഠനും അനിയനുമായി അഭിനയിച്ചു.

പൃഥ്വിരാജ്

താരങ്ങളും ഇരട്ടവേഷങ്ങളും

2012ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇരട്ടവേഷത്തില്‍ അഭിനയിച്ചത്. മലയാളസിനിമയുടെ പിതാവായ ജെസി ഡാനിയേലിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ജെസി ഡാനിയേലായും മകന്‍ ഹാരിസ് ഡാനിയേല്‍ ആയും പൃഥ്വിയാണ് വേഷമിട്ടത്.

ജയറാം

താരങ്ങളും ഇരട്ടവേഷങ്ങളും

2004ല്‍ പുറത്തിറങ്ങിയ മയിലാട്ടം എന്ന ചിത്രത്തില്‍ ജയറാം രസകരമായ ഇരട്ടവേഷം ചെയ്തിട്ടുണ്ട്. വിരുദ്ധ സ്വഭാവക്കാരായ ദേവന്‍, പഴനി എന്നീ കഥാപാത്രങ്ങളെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 2009ല്‍ പുറത്തിറങ്ങിയ രഹസ്യപൊലീസ് എന്ന ചിത്രത്തിലും ജയറാമിന്റെ ഇരട്ടവേഷമുണ്ട്. എസ് ഐ രാജന്‍ എന്ന കഥാപാത്രത്തെയും ഗുണ്ടയായ ചാല മണിയെന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X