»   » പ്രമുഖ സംവിധായകന്റെ മകളുടെ വിവാഹ ചടങ്ങില്‍ അത്യപൂര്‍വ സര്‍പ്രൈസ്, മമ്മൂട്ടിക്കും കിട്ടി!!

പ്രമുഖ സംവിധായകന്റെ മകളുടെ വിവാഹ ചടങ്ങില്‍ അത്യപൂര്‍വ സര്‍പ്രൈസ്, മമ്മൂട്ടിക്കും കിട്ടി!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വികെ പ്രകാശിന്റെ മകളുടെ കല്യാണമായിരുന്നു ജൂലൈ ഒന്പതിന്. ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഒരു വമ്പന്‍ സര്‍പ്രൈസ് കിട്ടി. ഇതുവരെ ഒരു താരങ്ങളുടെയും വിവാഹത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ ലഭിച്ചുണ്ടാകില്ല മനസ് നിറയുന്ന ആ സമ്മാനം. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും ആരിവേപ്പിന്റെയും ലക്ഷ്മി തരുവിന്റെയും തൈകളാണ് നല്‍കിയത്.

കൊച്ചിയില്‍ വെച്ച് കഴിഞ്ഞ ദിവസം റിസ്പഷന്‍ നടന്നിരുന്നു. മലയാള സിനിമയില്‍ നിന്ന് പൃഥ്വിരാജ്, ജയറാം, അനൂപ് മേനോന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, നസ്രിയ, ഹണിറോസ്, നയന്‍താര, പൂര്‍ണിമ, രചന നാരായാണന്‍കുട്ടി, ശാലിന്‍, സിത്താര തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊച്ചിയില്‍ വെച്ച് നടന്ന റിസപ്ഷന്‍ ചിത്രങ്ങളും താരങ്ങളുടെ സിനിമാ വിശേഷങ്ങളും..

മമ്മൂട്ടി എത്തിയപ്പോള്‍

ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയെത്തിയപ്പോള്‍. ബെംഗളൂരുവില്‍ വിവാഹ ദിവസവും മമ്മൂട്ടി എത്തിയിരുന്നു.
അനൂപ് മേനോന്‍

അനൂപ് മേനോന്‍

കിടിലന്‍ ലുക്കിലാണ് അനൂപ് മേനോന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അനൂപ് മേനോന്‍.

അനുമോളും രജിഷ വിജയനും

നടിമാരായ അനുമോളും രജിഷാ വിജയനും വികെപിയുടെ മകള്‍ കാവ്യയുടെ കൊച്ചിയിലെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ വിജയന്‍ ഡബിള്‍ ഹാപ്പിയായിരുന്നു.

ഫഹദ് ഫാസിലും നസ്രിയയും

ഫഹദ് ഫാസിലും നസ്രിയയും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. ചടങ്ങില്‍ നിന്ന് ഇരുവരും ഒന്നിച്ച് ക്യാമറയ്ക്ക് മുമ്പില്‍. ഗ്രീന്‍ കളര്‍ ഗൗണ്‍ മോഡല്‍ വസ്ത്രമണിഞ്ഞാണ് നസ്രിയ ചടങ്ങില്‍ എത്തിയത്.

ആസിഫ് അലി

അനുരാഗ കരിക്കിന്‍ വെള്ളം, ടേക്ക് ഓഫ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്‍ തുടങ്ങിയ തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. തൃശിവ പേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

ഹണിറോസ്

വധുവിനും വരനുമൊപ്പം വികെപിയും ഹണിറോസും. കുംബസാരം, കനല്‍, മൈ ഗോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമാര്‍ സംവിധാനം ചെയ്യുന്ന ചങ്ക്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഹണിറോസ്.

ജയറാം

കൊച്ചിയിലെ വെഡ്ഡിങ് റിസ്ഷനില്‍ പങ്കെടുക്കാന്‍ നടന്‍ ജയറാമും എത്തി. പുതിയ ചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ചാണ് ജയറാം വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. അച്ചായന്‍സ് എന്ന ചിത്രത്തിന് ശേഷം ജയറാം കാവല്‍ മാലാഖ, ആകാഷ മിഠായി എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ്.

വധുവിനും വരനുമൊപ്പം

വധുവിനും വരനുമൊപ്പം അനൂപ് മേനോന്‍. ചിത്രം കാണാം..

കൃഷ്ണപ്രഭ

ഫുക്രി, ഹണിബീ ടൂ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷ്ണ പ്രഭ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ്. തീരം, മെല്ലെ എന്നീ രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന കൃഷ്ണപ്രഭ അഭിനയിക്കുന്ന ചിത്രങ്ങള്‍.

ഹാപ്പി മാരീഡ് ലൈഫ്

വികെപിയുടെ മകളായ കാവ്യയ്ക്കും വരന്‍ സന്ദീപിനും ഹാപ്പി മാരീഡ് ലൈഫ്. ഞായറാഴ്ച കൊച്ചി താജ് ഹോട്ടലില്‍ വെച്ചായിരുന്നു റിസപ്ഷന്‍ നടന്നത്.

വധു-വരന്മാര്‍ക്കൊപ്പം നസ്രിയയും ഫഹദും

വധു-വരന്മാര്‍ക്കൊപ്പം നസ്രിയയും ഫഹദും. സംവിധായകന്‍ വികെപിയും ഭാര്യയും ഒപ്പമുണ്ട്. കൊച്ചിയില്‍ നടന്ന റിസ്പഷനിലെ മറ്റൊരു ചിത്രം കാണാം.

സുഹൃത്തുക്കള്‍ക്കൊപ്പം

വധുവരന്മാരായ കാവ്യയ്ക്കും സന്ദീപിനുമൊപ്പം സുഹൃത്തുക്കള്‍.. ഫോട്ടോ കാണാം.

ജോമോള്‍

നടി ജോമോളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത നടി കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

പൃഥ്വിരാജും കുടുംബവും

പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍. ഫോട്ടോ കാണാം.. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ പൃഥ്വിരാജ്.

ശാലിന്‍

വികെപിയുടെ മകളുടെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ നടി ശാലിനും ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. രാജമന്ദിരി എന്ന തമിഴ് ചിത്രത്തിന് ശേഷം നടി ഇപ്പോള്‍ കോപ്പയിലെ കൊടുംകാറ്റ്, ബദറല്‍ മുനീര്‍ ഹുസ്‌നുല്‍ ജമല്‍, സാധാരണക്കാരന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്.

സരയൂ

നടി സരയൂവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിന് ശേഷം നടി സരയൂവും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. അവരുടെ വീട്, ബാഡ് ബോയ്‌സ്, വണ്‍ സെക്കന്റ് പ്ലീസ് തുടങ്ങിയ മലയാള ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന സരയൂവിന്റെ ചിത്രങ്ങള്‍.

English summary
Stars galore at director VKP’s daughter’s wedding.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam