പണം മുടക്കാന്‍ താരങ്ങള്‍
മോഹന്‍ലാലും ദിലീപുമൊക്കെ നിര്‍മാണമേഖലയിലേക്കും കടന്നവരാണ്. ഇവരുടെ പിന്നാലെയാണ് ഇപ്പോള്‍ സുരേഷ് ഗോപിയും മുകേഷും.
രാജീവ്നാഥ്, രഞ്ജി പണിക്കര്‍ എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് സുരേഷ് ഗോപി നിര്‍മിക്കുന്നത്. രണ്ട് ചിത്രത്തിലും സുരേഷ് ഗോപി തന്നെയാണ് നായകന്‍. രാജീവ്നാഥ് സംവിധാനം ചെയ്യുന്ന കാസനോവ ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ്. സുരേഷ് ഗോപി നിര്‍മിക്കുന്ന രഞ്ജിപണിക്കര്‍ ചിത്രത്തിന് ആനക്കാട്ടില്‍ ചാക്കോച്ചി എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗമാണിത്.
മുകേഷ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ എം.മോഹനന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയാണ്.


Click it and Unblock the Notifications