പേരില്‍ രാശിയുണ്ടോ എന്ന് ഇവരോട് ചോദിക്കൂ
മലയാള സിനിമയില്‍ അന്ധവിശ്വാസികളുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്. നായികമാരുടേതായാലും നായകന്മാരുടേതായാലും പേരിലാണ് രാശിയെന്ന് മയാളികള്‍ വിശ്വസിക്കുന്നു. വെള്ളിത്തിരയിലെത്തി പേര് മാറ്റിയവര്‍ ഒത്തിരിയാണ്.
മലയാളത്തില്‍ മാത്രമല്ല മറ്റ് ഇന്റസ്ട്രികളിലും ഈ പ്രവണതയുണ്ട്. പക്ഷെ അവിടെ നായികയോ നായകനോ ആദ്യം അഭിനയിച്ച് ക്ലിക്കായ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പിന്നീട് സ്വീകരിക്കുന്നതെങ്കില്‍ മലയാളത്തിലിത് രാശി നോക്കിയാണ്. ഇനി പേര് മാറ്റിയതുകൊണ്ട് വല്ല രാശിയും വന്നു ചേര്‍ന്നോ എന്ന് ഇവരോട് തന്നെ ചോദിക്കേണ്ടി വരും. എന്തായാലും ഇവിടെയിതാ വെള്ളിത്തരയിലെത്തി പേര് മാറ്റിയ ചുരുക്കം ചിലര്‍.

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
നയന്‍ താരയെ സ്‌നേഹത്തോടെ നയന്‍സ് എന്ന് വിളിക്കുന്നവരുണ്ട്. ഡയാന കുര്യാന്‍ എന്നാണ് നയന്‍താരയുടെ പേര് എന്നത് അത്രവലിയ രഹസ്യമൊന്നുമല്ല

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ധന്യ എന്നായിരുന്നു നവ്യ നായരുടെ യഥാര്‍ത്ഥപേര്. ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരും മാറ്റി

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഗായത്രി മോഹന്‍ദാസാണ് സിനിമയില്‍ എത്തിയപ്പോള്‍ ഗീതു മോഹന്‍ദാസ് ആയി മാറിയത്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഗേളി ആന്റോ ആരാണെന്നറിയാമോ, ഗോപികയുടെ യഥാര്‍ത്ഥ പേരാണ് ഗേളി

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ജാസ്മിന്‍ മേരി ജോസഫ് എന്നാണ് മീരയുടെ പേര്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
കവിത എന്ന് പേരില്‍ രാശിയില്ലെന്ന് കണ്ടതുകൊണ്ടാണോ ഉര്‍വശി പേര് മാറ്റയത്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
അശ്വതി എന്നായിരുന്നു പാര്‍വതിയുടെ യഥാര്‍ത്ഥപേര്. സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയെങ്കിലും വിവാഹശേഷം അശ്വതി എന്ന പേര് തന്നെ സ്വീകരിച്ചു. എന്നാലും ഇപ്പോഴും പാര്‍വതി അറിയപ്പെടുനന്ത് പാര്‍വതി എന്ന പേരില്‍ തന്നെയാണ്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ദിലീപിന്റെ പേര് ഗോപാല കൃഷ്ണന്‍ എന്നാണെന്നത് അത്രവലിയ രഹസ്യമൊന്നുമല്ല

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഇതാരായിപ്പോ മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്നല്ലേ ചിന്തിക്കുന്നത്. നമ്മുടെ സൂപ്പര്‍സ്റ്റാറിലൊരാളായ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേരാണ് മുഹമ്മദ് കുട്ടി ഇസ്മായില്‍

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
മാധവന്‍ നായരുടെ ചുരുക്കപ്പേരാണ് മലയാളികളുടെ മധു

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഷംന കാസിം പൂര്‍ണ എന്ന പേരിലും അറിയപ്പെടുന്നുണ്ട്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാവനയുടെ യഥാര്‍ത്ഥപേര് കാര്‍ത്തിക എന്നാണ്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
കരുമാടികുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതയായ നന്ദിനിയുടെ യഥാര്‍ത്ഥപേര് കൗസല്യ എന്നാണത്രെ

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഈ പേര് അധികമാരും കേട്ടിരിക്കില്ല. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമയുടെ യഥാര്‍ത്ഥ പേരാണ് രഖിത രാജേന്ദ്ര കുറുപ്പ്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
പ്രിയ വാസുദേവ മണി നായര്‍ എന്ന പേരാണ് പിന്നീട് സിനിമയിലെത്തിയപ്പോള്‍ ചുരുക്കി പ്രിയാ മണി എന്നായത്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ആയില്യ ഗോപാലകൃഷ്ണന്‍ നായര്‍ എന്നാണ് അനന്യയുടെ യഥാര്‍ത്ഥ പേര്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
വെള്ളിത്തിരയില്‍ ഒത്തിരി മീരമാരുണ്ട്. ഇതില്‍ മീരനന്ദന്റെ യഥാര്‍ത്ഥ പേര് മീര നന്ദകുമാര്‍ എന്നാണ്

വെള്ളിത്തിരയില്‍ പേര്മാറ്റിയ താരങ്ങള്‍
ഷാനു ഫാസില്‍ എന്നാണ് ഫഹദിന്റെ പേര്


Click it and Unblock the Notifications