താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

By Lakshmi

സെലിബ്രിറ്റികളില്‍ പലരും പല തരത്തില്‍ ജീവിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ചിലര്‍ അഭിനയത്തിരക്കിനിടെയും വിവാഹിതരായി മാതാപിതാക്കളായി ജീവിയ്ക്കാനിഷ്ടപ്പെടുമ്പോള്‍ ചില വിവാഹമേ വേണ്ട, സിങ്കിള്‍ സ്റ്റാറ്റസ് മതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. വിവാഹം വേണ്ട പക്ഷേ മക്കള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇനിയൊരുകൂട്ടര്‍.

മറ്റു ചിലരാകട്ടെ വിവാഹം കഴിഞ്ഞ് സ്വന്തം കുട്ടികളായിക്കഴിഞ്ഞും കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹം സാധിയ്ക്കാനായി ദത്തെടുക്കലിനെയാണ് ആശ്രയിക്കാറുള്ളത്. ചിലര്‍ ഒരു കുട്ടിയെമാത്രം ദത്തെടുക്കുമ്പോള്‍ ചിലര്‍ ഒന്നില്‍ ഒതുക്കാറില്ല. ഇത്തരത്തില്‍ കുട്ടികളെ ദത്തെടുത്ത് അച്ഛന്മാരും അമ്മമാരുമായ ഒട്ടേറെ നടിമാരും നടന്മാരുമുണ്ട് ബോളിവുഡിലും ഹോളിവുഡിലുമെല്ലാം അവരില്‍ ചിലര്‍ ഇതാ.

സുസ്മിത സെന്‍

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ബോളിവുഡിലെ ദത്തെടുത്ത് അമ്മമാരായവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് സുസ്മിത സെന്‍. രണ്ട് പെണ്‍കുട്ടികളെയാണ് സുസ്മിത ദത്തെടുത്തിരിക്കുന്നത്. കുട്ടികളായ റിനീയും അലീസയും സുസ്മിതയ്‌ക്കൊപ്പം തന്നെ പ്രശസ്തരാണ്. താന്‍ പങ്കെടുക്കുന്ന പരിപാടികളിലും ഫാഷന്‍ ഷോകളിലുമെല്ലാം സുസ്മിത കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്.

സലിം ഖാന്‍

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

നാലു മക്കള്‍ പിറന്നശേഷം ഒരു പെണ്‍കുട്ടിയെ ദത്തെടുത്തയാളാണ് സലിം ഖാന്‍. സല്‍മാന്‍ ഖാനുള്‍പ്പെടെയുള്ള നാലു മക്കള്‍ ജനിച്ചശേഷമാണ് സലിം ഖാന്‍ അര്‍പ്പിതയെ ദത്തെടുത്തത്. സലിം ഖാന്‍ കുടുംബത്തിലെ കണ്ണിലുണ്ണിയാണ് അര്‍പ്പിത ഖാന്‍.

സുഭാഷ് ഗായ്

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ബോളിവുഡിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമെല്ലാമായി സുഭാഷ് ഗായ് തന്റെ വ്യക്തിജീവിതം അധികമൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാളാണ്. ഒരു പെണ്‍കുട്ടിയെ ദത്തെടുത്തകാര്യവും സുഭാഷ് അധികം പരസ്യപ്പെടുത്തിയിരുന്നില്ല. മേഘ്‌നയാണ് സുഭാഷിന്റെ ദത്തുപുത്രി. ലണ്ടനില്‍ വിദ്യാഭ്യാസം നേടിയ മേഘ്‌നയാണ് സുഭാഷിന്റെ ആക്ടിങ് സ്‌കൂളും പ്രൊഡക്ഷന്‍ കമ്പനിയുമെല്ലാം നോക്കി നടത്തുന്നത്.

പ്രീതി സിന്റ

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ബോളിവുഡിന്റെ ചബ്ബി ഗേള്‍ പ്രീതി സിന്റയും ദത്തെടുക്കലിലൂടെ അമ്മയായ താരമാണ്. ഒന്നോ രണ്ടോ കുട്ടികളെയല്ല് 34 കുട്ടികളെയാണ് പ്രീതി ദത്തെടുത്തിരിക്കുന്നത്. ഋഷികേശിലെ മദര്‍ മിറക്കിള്‍ സ്‌കൂളിലെ 34 വിദ്യാര്‍ത്ഥികളുടെ എല്ലാകാര്യങ്ങളും നോക്കുന്നത് പ്രിതി സിന്റയാണ്. 2009ലായിരുന്നു പ്രീതി സിന്റയുടെ ദത്തെടുക്കല്‍.

രവീണ ടണ്ഡന്‍

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

1995ല്‍ തന്റെ ചെറുപ്രായത്തിലാണ് രവീണ ടണ്ഡന്‍ ഛായ, പൂജ എന്നീ കുട്ടികളെ ദത്തെടുത്തത്. പിന്നീടാണ് രവീണ് അനില്‍ തഡാനിയെ വിവാഹംകഴിച്ചത്. പിന്നീട് ഇവര്‍ക്ക് ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞും പിറന്നു.

രാഹുല്‍ ബോസ്

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ജീവകാരുണ്യപ്രവര്‍ത്തനത്തെ വളരെ ഗൗരവമായി സമീപിക്കുന്ന താരമാണ് രാഹുല്‍ ബോസ്. 2007ല്‍ രാഹുല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും 7 കുട്ടികളെ ദത്തെടുക്കുകയും അവരുടെ കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്നു. ആന്ധ്രയിലെ ഋഷി വാലി സ്‌കൂളിലാണ് ഈ കുട്ടികള്‍ പഠിയ്ക്കുന്നത്.

ദിബാകര്‍ ബാനര്‍ജി

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ബോളിവുഡിലെ സംവിധായകനും തിരക്കഥാകൃത്തുമായ ദിബാകര്‍ ബാനര്‍ജിയും ഭാര്യയും ഒരു പെണ്‍കുഞ്ഞിനെയാണ് ദത്തെടുത്തത്. ഇറയെന്നാണ് ഇവര്‍ അവള്‍ക്ക് പേരിട്ടത്.

സന്ദീപ് സോപാര്‍കര്‍

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ഡാന്‍സ് ഗുരുവായ സന്ദീപ് സോപാര്‍ക്കര്‍ 2007ലാണ് അര്‍ജുനെ ദത്തെടുത്തത്. രാജ്യത്ത് ആദ്യമായി നിയമപരമായി ഒരു കുഞ്ഞിനെ ദത്തെടുത്ത പുരുഷനാണ് താനെന്നാണ് സന്ദീപ് പറയുന്നത്.

നിക്കോള്‍ കിഡ്മാന്‍-ടോം ക്രൂയിസ്

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

ബോളിവുഡ് താരമായ നിക്കോള്‍ കിഡ്മാനും മുന്‍ഭര്‍ത്താവ് ടോം ക്രൂയിസും രണ്ടുമക്കളെയാണ് ദത്തെടുത്തത്. ഇസബെല്ല ജാനേയും കോണര്‍ ആന്റണിയുമാണ് ഇവരുടെ മക്കള്‍. 2001ല്‍ ഇവര്‍ വിവാഹമോചിതരായതോടെ നിക്കോളിന് കുട്ടികളെ വളര്‍ത്താനുള്ള അവകാശം നഷ്ടമാവുകയായിരുന്നു.

ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ്

താരങ്ങളുടെ ദത്തുപുത്രന്മാരും പുത്രികളും

കുട്ടികളോട് അതിരില്ലാത്ത സ്‌നേഹമുള്ള താരമാണ് ആഞ്ജലീന. ആഞ്ജലീനയ്ക്കും ബ്രാഡിനും 6കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു പേര്‍ ദത്തെടുത്തവരാണ്. കംപോഡിയ, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മൂന്നു കുട്ടികളെ ദത്തെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X