»   » നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി, ആരൊക്കെയായിരിക്കും ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍???

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി, ആരൊക്കെയായിരിക്കും ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍???

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അസാമാന്യ മികവ് പ്രകടിപ്പിച്ച നിരവധി താരങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്ന ജോലി അത്ര എളുപ്പമല്ലെങ്കിലും ആ ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍. ടിവി ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ ജൂറി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട സ്‌ക്രീനിങ്ങ് അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമെന്നുള്ള വിവരമാണ് ഒടുവിലായി ലഭിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ.

അവസാനഘട്ടത്തിലേക്ക് കടന്നു

സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുള്ള സ്‌ക്രീനിങ്ങ് അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാപ്രേമികളെല്ലാം ആകംക്ഷയോടെ കാത്തിരിക്കുകയാണ് പുരസ്‌കാര ജേതാക്കളെക്കുറിച്ച് വ്യാഴാഴ്ച അറിയാം.

നിലവാരത്തകര്‍ച്ചയെക്കുറിച്ച്

രണ്ട് ടീമായാണ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടത്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ജൂറി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ ജൂറികളും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

യുവതലമുറയുടെ അപ്രതീക്ഷിത മുന്നേറ്റം

നിലവാരത്തകര്‍ച്ചയെന്ന് പറയുമ്പോഴും യുവതലമുറയുടെ അപ്രതീക്ഷിത മുന്നേറ്റത്തെക്കുറിച്ചും വിധികര്‍ത്താക്കള്‍ വാചാലരാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ അവാര്‍ഡില്‍ ആ മേല്‍ക്കോയ്മ പ്രതീക്ഷിക്കാമന്നും വിലയിരുത്തലുകളുണ്ട്.

ഇരുപതോളം സിനിമകള്‍

അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുള്ള ഇരുപതോളം സിനിമകളില്‍ യുവതലമുറയുടെ ചിത്രങ്ങളാണ് അധികവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ആ സിനിമകള്‍ ഏതൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

പുതുമുഖ സംവിധായകരുടെ വരവ്

മുന്‍നിര സംവിധായകര്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ നിരവധി പുതുമുഖ സംവിധായകരുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാം.

മുന്‍നിര താരങ്ങളില്ലാത്ത ചിത്രങ്ങളും

മുന്‍നിര താരങ്ങളോ ബിഗ് ബജറ്റോ ഇല്ലാതെ ഒരുക്കിയ ചിത്രങ്ങളും ഇത്തവണ മത്സര രംഗത്തുണ്ട്. ആര്‍ട് സിനിമകള്‍ മാത്രമല്ല വാണിജ്യ സിനിമകളും മത്സര രംഗത്തുണ്ട്.

സംവിധായകനാവാന്‍ രംഗത്തുള്ളവര്‍

ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, എംബി പത്മകുമാര്‍, പ്രിയനന്ദനന്‍, എംഎ നിഷാദ്, വിപിന്‍ വിജയ്, അരുണ്‍ കുമാര്‍ അരവിനദ് തുടങ്ങിയവരാണ് മികച്ച സംവിധായകനാവാന്‍ മത്സരിക്കുന്നത്.

രണ്ട് സിനിമകളിമായെത്തിയവര്‍

സംവിധായകരായ ജയരാജും ലിജോ ജോസ് പെല്ലിശ്ശേരിയും രണ്ട് സിനിമകളുമായാണ് ഇത്തവണ എത്തിയിട്ടുള്ളത്. ഭയാനകം, വീരം തുടങ്ങിയ സിനിമകളുമായി ജയരാജും ഈമയൗ, അങ്കമാലി ഡയറീസുമായി ലിജോയും മത്സര രംഗത്തുണ്ട്.

പ്രതീക്ഷയോടെ സിനിമാപ്രവര്‍ത്തകര്‍

മികച്ച സിനിമയൊരുക്കിയവരെല്ലാം പ്രതീക്ഷയിലാണ്. ടിവി ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറി തങ്ങളുടെ കഴിവിനെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവര്‍ത്തകര്‍

മത്സരം മുറുകുന്നു

സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരത്തിനായുള്ള മുറുകുകയാണ്. അവസാന ഘട്ട വിധിനിര്‍ണ്ണയമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്വീകാര്യത പ്രതിഫലിക്കുമോ?

ഒന്നിനൊന്ന് വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് പോയവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പല ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത അവാര്‍ഡിലും പ്രതിഫലിക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

ജൂറിക്ക് നേതൃത്വം നല്‍കുന്നത്

ടിവി ചന്ദ്രന്‍ അധ്യക്ഷനായുള്ള സമിതിയാണ് ഇത്തവണത്തെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവരടങ്ങുന്ന ടീമാണ് ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അവസാന റൗണ്ടിലെ ചിത്രങ്ങള്‍

മൂന്ന് റൗണ്ടുകളിലായി സ്ക്രീനിങ്ങ് നടത്തിയതിന് ശേഷമാമ് മികച്ച 20 സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. അവസാന റൗണ്ടില്‍ മാറ്റുരയ്ക്കുന്ന സിനിമകള്‍ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കടുത്ത മത്സരമാണ്

വിധികര്‍ത്താക്കളെ സംബന്ധിച്ച് ഏറെ പ്രയാസമേറിയ ജോലിയാണ് ഇത്തവണത്തേത്. ഒന്നിനൊന്ന് വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു മിക്ക സിനിമകളും.

ഫഹദും നിവിന്‍ പോളിയും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രസാദിനെ അവിസ്മരണീയമാക്കിയ ഫഹദ് ഫാസിലും ഹേയ് ജൂഡിലെ ജൂഡിനെ അവതരിപ്പിച്ച നിവിന്‍ പോളിയും കാറ്റിലെ ചെല്ലപ്പനായി അഭിനയിച്ച ആസിഫ് അലിയുമാണ് മികച്ച നടനാവാന്‍ മത്സരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്.

പാര്‍വതി ഒാര്‍ മഞ്ജു വാര്യര്‍

ടേക്ക് ഓഫിലൂടെ പാര്‍വതിയും ഉദാഹരണം സുജാത, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെ മഞ്ജു വാര്യരുമാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മായാനദിയിലൂടെ ഐശ്വര്യയും തൊണ്ടിമുതലിലൂടെ നിമിഷ സജയനും മികച്ച പുതുമുഖ നടിയാവാനായി മത്സരിക്കുന്നുണ്ട്.

വ്യാഴാഴ്ച പ്രഖ്യാപിക്കും

വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

മികച്ച നടനുള്ള പുരസ്‌കാരം അത് അച്ചായന് തന്നെ, ഫഹദിനെയും ആസിഫിനെയും വാഴ്ത്തുന്നവര്‍ ഇതുംകൂടി കാണണേ!

സംസ്ഥാന അവാര്‍ഡിനുള്ള പോരാട്ടം കടുക്കുന്നു, രണ്ടാം റൗണ്ടില്‍ 68 സിനിമകള്‍, ആരൊക്കെ നേടും?

English summary
state awardde will declare tomorrow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam