മകള്‍ നായിക,സംവിധാനം അച്ഛന്‍! പന്തിലെ ആദ്യഗാനം പുറത്ത്..കാണൂ

By Desk

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി നായികയായി എത്തുന്ന പന്ത് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലെ അമ്പിളി എന്ന കഥാപാത്രത്തിലൂടെയാണ് അബനിക്ക് കഴിഞ്ഞ വര്‍ഷം മികച്ച ബാലതാരത്തിനുള്ള സ്ംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

ഫുട്ബോളിനെ സ്‌നേഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് 'പന്ത്' അവതരിപ്പിക്കുന്നത്. അബനി ആദിയുടെ പിതാവ് ആദി ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ചന്റെ സംവിധാനത്തില്‍ മകള്‍ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ഷംസുദ്ദീന്‍ കുട്ടോത്തിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

abani adi

ഫുട്‌ബോളിനെ ഏറെ ഇഷ്ടപെടുന്ന എട്ടു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയും അവളുടെ ഉമ്മയും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവരിപ്പിക്കുന്നത്. അബനിക്കു പുറമെ വിനീത്, നെടുമുടി വേണു, സുധീര്‍ കരമന, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രിയനന്ദന്‍, ജയകൃഷ്ണന്‍, സുര്‍ജിത്ത് പ്രസാദ്, സ്‌നേഹ, നിലമ്പൂര്‍ ഐഷ, ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അശ്വഘോഷന്‍ ഛായാഗ്രഹണവും അതുല്‍ വിജയ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

panth

2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, രുദ്രാക്ഷ് സുധീഷ്, അബേനി ആദി, മുകേഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകപ്രശസ്ത നോവലിസറ്റ് പൗലോ കൊയ്‌ലോയുടെ ദി ആല്‍ക്കമെസിറ്റ് എന്ന വിഖ്യാത നോവലില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ചിത്രം ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X