മാമാങ്കത്തിൽ പ്രധാനവേഷത്തിൽ മമ്മൂട്ടിയോടൊപ്പം മണികണ്ഠനും!! ആകാംക്ഷയോടെ പ്രേക്ഷകർ

കപ്പട്ടിപ്പാടത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ മണികണ്ഠന്‍ ആചാരി കൂടി മാമങ്കത്തിന്റെ ഭാഗമായി എത്തിരിക്കുകയാണ്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് മാമങ്കം. ചരിത്ര സിനിമയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മാമങ്കത്തെ കുറിച്ച് നിരവധി കഥകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇത് പ്രക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി വേഷമിടുന്ന ചരിത്ര സിനിമയാണ് മാമങ്കം. ചിത്രത്തിൻ വൻ താരനിറ തന്നെ അണിനിറക്കുന്നുണ്ട്. ഇപ്പോൾ മാമാങ്കം സെറ്റിൽ നിന്ന് ഒരു പുതിയ വിശേഷം കൂടി പുറത്തു വന്നിരിക്കുകയാണ്.

mamakam

കപ്പട്ടിപ്പാടത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ മണികണ്ഠന്‍ ആചാരി കൂടി മാമങ്കത്തിന്റെ ഭാഗമായി എത്തിരിക്കുകയാണ്. മാമാങ്കത്തിന്റെ ഭാഗമായ വിവരം താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സെറ്റിൽ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മമ്മൂക്കയ്ക്ക് ഒപ്പം മാമങ്കത്തിൽ ഇന്ന് ജോയിൻ ചെയ്തു എന്ന് താരം കുറിച്ചിരിക്കുന്നത്.

എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം .ചിത്രത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളിലായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കര്‍ഷകനായും സ്ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്റോനേഷ്യ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടത്രേ. അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് സജീവ് പിള്ളയാണ് മാമങ്കം ഒരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X