twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീലങ്കന്‍ തമിഴരുടെ കഥ പറയുന്ന ആണ്ടാള്‍, പുതിയ സിനിമ പ്രഖ്യാപിച്ച് ഷെരീഫ് ഈസ

    |

    മികച്ച സിനിമയ്ക്കുള്ള 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഷെരീഫ് ഇസ. പുതിയ സിനിമയുടെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് ഷെരീഫ് അറിയിച്ചത്. ആണ്ടാള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് പറയുന്നത്.

    മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ശ്രീലങ്കന്‍ തമിഴരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    shareef easa

    ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നെന്നും ചിത്രം പറയുന്നു. നാളെ മുതൽ ഗവിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ധനുഷ്കോടിയും ശ്രീലങ്കയുമാണ് പ്രധാനപ്പെട്ട മറ്റ് ലൊക്കേഷനുകള്‍.

    ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു. പ്രിയന്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പ്രശോഭ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

    തിരുനെല്ലി നെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും കഥയാണ് കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രം പറഞ്ഞത്. മധ്യപ്രദേശിലെ ആദിവാസികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സമരനായിക ദയാബായി ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജവമുള്ള ഒരാളായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്. കൃതിയൊരുക്കിയ വര്‍ണലോകത്തിന്റെ സൗന്ദര്യം മുഴുവന്‍ ഉള്ളില്‍ പേറുന്ന കുഞ്ഞുമനസില്‍ പ്രകൃതി നാശങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും ആശങ്കകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

    ഏറെ ബുദ്ധിമുട്ടി ചെയ്ത ആ സിനിമയും കഥാപാത്രവും തിയ്യേറ്ററില്‍ വേണ്ടവിധത്തില്‍ വിജയിച്ചില്ല: ജയസൂര്യഏറെ ബുദ്ധിമുട്ടി ചെയ്ത ആ സിനിമയും കഥാപാത്രവും തിയ്യേറ്ററില്‍ വേണ്ടവിധത്തില്‍ വിജയിച്ചില്ല: ജയസൂര്യ

    Recommended Video

    മോഹന്‍ ലാല്‍ കമല്‍ ഹാസനെ വെല്ലുമെന്ന് ജീത്തു ജോസഫ് | Filmibeat Malayalam

    അന്ന് അത് കാണുക എന്നത് വലിയ പേടിയുളള കാര്യമായിരുന്നു, അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍ അന്ന് അത് കാണുക എന്നത് വലിയ പേടിയുളള കാര്യമായിരുന്നു, അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

    Read more about: irshad
    English summary
    state award winning shareef easa is back with aandal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X