twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മാന്‍ഹോള്‍' ഒരു സിനിമയല്ല, വെറും വീഡിയോ ചിത്രീകരണം!!! മുന്‍ധാരണകള്‍ തിരുത്തണം!!!

    മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മാന്‍ഹോളിനെതിരെ സനല്‍കുമാര്‍ ശശിധരന്‍. അതൊരു സിനിമയല്ല വീഡിയോ ചിത്രീകരണം മാത്രമാണെന്നും ആരോപണം.

    By Jince K Benny
    |

    ജനകീയമെന്ന് വിശേിഷിക്കപ്പെട്ട സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിലും അപാകതയെന്ന് ആക്ഷേപം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമയി ഏറെ ജനകീയമായിരുന്നു അവാര്‍ഡ് നിര്‍ണയം. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകന്‍ മുതല്‍ മികച്ച ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം വരെ അതിന് തെളിവാണ്. എന്നാല്‍ ഈ അവാര്‍ഡ് പ്രഖ്യാപനിത്തിനെതിരെയും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. മികച്ച ചിത്രമായി തിരഞ്ഞടുക്കപ്പെട്ട മാന്‍ ഹോളിനെതിരെയാണ് ആരോപണം.

    സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് മാന്‍ഹോളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുന്നതിലുള്ള ജൂറിയുടെ കാഴ്ചപ്പാടുകളേയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

    വീഡിയോ ചിത്രീകരണം

    വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത്. ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമാണ് ചിത്രമെന്നാണ് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നത്. ഇത്തരം സിനിമകളാണ് മികച്ച സിനിമകളെന്ന മുന്‍വിധിയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറി തിരുത്തണമെന്നും അദ്ദേഹം പറയുന്നു.

    സ്ത്രീയെന്ന നിലയില്‍ ആദരവുണ്ട്

    മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതും മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനായിരുന്നു. അവരോട് തനിക്ക് യാതൊരു വിരോധവുമില്ല. താരങ്ങളുടെ അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയെന്ന നിലയില്‍ അവരോട് ആദരവേ ഉള്ളളുവെന്നും അദ്ദേഹം പറഞ്ഞു.

    അവാര്‍ഡ് അര്‍ഹിക്കുന്നില്ല

    വിഷയ തീവ്രതയുടെ പേരില്‍ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതില്‍ മാന്‍ഹോള്‍ വിജയിച്ചു എന്നല്ലാതെ സിനിമ എന്ന കലാരൂപത്തെ ആ സിനിമ ഒരിക്കലും മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പറഞ്ഞില്ലെങ്കില്‍ അനീതിയാകുമെന്നതിനാലാണ് പറുന്നത്. ഈപുരസ്‌കാരം വിധുവോ സിനിമയോ അര്‍ഹിക്കുന്നില്ലെന്നും സനല്‍ പറഞ്ഞു.

    സന്തോഷവും നിരാശയും

    കമ്മട്ടിപ്പാടത്തിലെ അഭിനയിത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകന്‍ സന്തോഷമുണ്ടാക്കുന്നു. എന്നാല്‍ അര്‍ഹമായ അംഗീകാരം നിഷേധിക്കപ്പെട്ട മഹേിന്റെ പ്രതികാരം നിരാശയുണ്ടാക്കുന്നെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. വിധു വിന്‍സെന്റിന് ആശംസകളര്‍പ്പിച്ച അദ്ദേഹം തനിക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ കൊതിക്കെറുവല്ല ഈ പോസ്‌റ്റെന്നും കൂട്ടിച്ചേര്‍ത്തു. സെക്‌സി ദുര്‍ഗ അവാര്‍ഡിന് അയച്ചിരുന്നില്ലെന്നും പറഞ്ഞു.

    സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    English summary
    State Award 2016: Sanal Kumar Sasidharan against best movie Manhole. He raised the allegation that it not a movie its just video footage.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X