twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ മികച്ച നടന്‍; മീര നടി

    By Super
    |

    തിരുവനന്തപുരം: 2008ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പരദേശിയിലെ അഭിനയത്തിന്‌ മോഹന്‍ലാല്‍ മികച്ച നടനായും ഒരേ കടലിലെ അഭിനയത്തിന്‌ മീര ജാസ്‌മിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

    മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട അടയാളങ്ങള്‍ സംവിധാനം ചെയ്‌ത എം.ജി ശശി മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി.

    സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. 38 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്കിയത്.

    വിനോദയാത്രയുടെ തിരക്കഥ രചിച്ച സത്യന്‍ അന്തിക്കാടാണ്‌ മികച്ച തിരക്കഥാകൃത്ത്‌. വീരാളിപ്പട്ട്‌, അറബിക്കഥ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന്‌ ജഗതി ശ്രീകുമാറിന്‌ പ്രത്യേക ജൂറി പുരസ്‌ക്കാരം നല്‍കാന്‍ ജൂറി തീരുമാനിച്ചു.

    മികച്ച രണ്ടാമത്തെ ചിത്രമായി ഒരേ കടലിനെയും രണ്ടാമത്തെ നടനായും മുരളിയെയും തിരഞ്ഞെടുത്തു. അടയാളങ്ങള്‍, ഒറ്റക്കയ്യന്‍ എന്നീ ചിത്രങ്ങളില്‍ വേറിട്ട അഭിനയം കാഴ്‌ചവെച്ച ടി.ജി രവിയെ പ്രത്യേക ജൂറി പരാമര്‍ശത്തോടെ ആദരിക്കും.

    മറ്റ് അവാര്‍ഡുകള്‍
    ബാലതാരം: ജയശ്രീ ശിവദാസ്‌ (ഒരിടത്തൊരു പുഴയുണ്ടായിരുന്നു), കഥ: പി.ടി കുഞ്ഞുമുഹമ്മദ്‌ (പരദേശി), ഛായാഗ്രാഹകന്‍: എം.ജെ രാധാകൃഷ്‌ണന്‍ (അടയാളങ്ങള്‍), ഗാനരചന: റഫീക്ക്‌ അഹമ്മദ്‌ (പ്രണയകാലം), സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (നിവേദ്യം), പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍ (ഒരേ കടല്‍), ഗായകന്‍ : വിജയ്‌ യേശുദാസ്‌ (നിവേദ്യം), ഗായിക: ശ്വേത (നിവേദ്യം), ചിത്രസംയോജനം: വിനോദ്‌ സുകുമാരന്‍ (ഒരേ കടല്‍), ശബ്ദ ലേഖകന്‍: ടി.കൃഷ്‌ണനുണ്ണി (ഒറ്റക്കയ്യന്‍), കലാസംവിധായകന്‍: രാജശേഖരന്‍ (നാലു പെണ്ണുങ്ങള്‍), ചമയം: പട്ടണം റഷീദ്‌ (പരദേശി), വസ്‌ത്രാലങ്കാരം: എസ്‌.ബി സതീഷ്‌ (നാലു പെണ്ണുങ്ങള്‍), ഡബ്ബിങ്ങ്‌: സീനത്ത്‌ (പരദേശി), നൃത്തസംവിധാനം: ബൃന്ദ (വിനോദയാത്ര), കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം: കഥ പറയുമ്പോള്‍, മികച്ച നവാഗത സംവിധായകന്‍: ബാബു തിരുവല്ല (തനിയെ), മികച്ച കുട്ടികളുടെ ചിത്രം: കളിയൊരുക്കം, ഡോക്യുമെന്ററി: ബിഫോര്‍ ദ ബ്രഷ്‌ ഡ്രോപ്‌സ്‌ (വിനോദ്‌ മങ്കട), ചലച്ചിത്ര ലേഖനം: കെ.പി ജയകുമാര്‍, ചലച്ചിത്ര ഗ്രന്ഥം: എന്‍.പി സജീഷ്‌,പ്രൊസസിംഗ്‌ ലാബ്‌: പ്രസാദ്‌ ഫിലിം ലബോറട്ടറി.

    വിശ്രുത അസമീസ് ചലച്ചിത്ര സംവിധായകനായ ജാനു ബറുവ അധ്യക്ഷനായ ജൂറിയാണ് മത്സര രംഗത്തുണ്ടായിയിരുന്ന 26 ചിത്രങ്ങളില്‍ നിന്നും അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. സംവിധായകരായ പാര്‍വതി മേനോന്‍, സുമാ ജോസണ്‍, കഥാകാരന്‍ യു.എ. ഖാദര്‍, ഛായാഗ്രാഹകനും സംവിധായകനുമായ ദിനേശ്‌ ബാബു, ഉദ്യോഗസ്ഥന്‍ ജി.രാജശേഖരന്‍ ഐ.എ.എസ്‌, സംഗീതജ്ഞന്‍ മുഖത്തല ശിവജി , കെ.ശ്രീകുമാര്‍ എന്നിവരായിരുന്നു ജൂറിയിലെ മറ്റംഗങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X