twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിഗ്രി പാസ്സായില്ലെങ്കില്‍ പെണ്ണ് കിട്ടില്ല! അതായിരുന്നു വീട്ടുകാരുടെ ആശങ്കയെന്ന് സ്റ്റീഫന്‍ ദേവസി!

    |

    കീബോര്‍ഡിലൂടെ മാന്ത്രിക സംഗീതം സമ്മാനിച്ച് മുന്നേറുകയാണ് സ്റ്റീഫന്‍ ദേവസി. പങ്കെടുക്കുന്ന പരിപാടികളെയെല്ലാം തന്റെ കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവമുണ്ട്. കുട്ടിക്കാലത്ത് മുതലേ തന്നെ സംഗിതഞ്ജനാവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയ്ക്കിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഗീത ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ലോകം ആദരിക്കുന്ന സംഗിത സംവിധായകര്‍ക്കും ഗായകന്‍മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനും വേദി പങ്കിടാനും കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്. കീബോര്‍ഡുമായി അനുബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. പെര്‍ഫോമന്‍സിലും കീ ബോര്‍ഡിലും നിരവധി പേരെയാണ് താന്‍ മാതൃകയാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരുകാലത്ത് റഹ്മാന്റെ കൂടെ സ്റ്റേജ് പരിപാടികളിലെല്ലാം സ്റ്റീഫനൊപ്പമുണ്ടായിരുന്നു. പിന്നീട് സ്വന്തമായി ഷോ നടത്തി തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് പോവുന്നത് കുറഞ്ഞത്.

    രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!

    പ്രീ ഡിഗ്രി വരെയാണ് താന്‍ പഠിച്ചതെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണമെന്നായിരുന്നു അന്ന് ആഗ്രഹിച്ചതെന്നും അക്കാര്യത്തില്‍ താന്‍ വിജയിച്ചുവെന്നും താരം പറയുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തെക്കുറിച്ച് താനധികം ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതൊരു കുറവായി ഒരിക്കലും തോന്നിയിരുന്നില്ല. എങ്ങനെയെങ്കിലും തീര്‍ന്നുകിട്ടിയാല്‍ മതിയെന്നായിരുന്നു അന്ന് ചിന്തിച്ചത്. കോളേജിലെത്തിയിപ്പോഴും ഇഅത് തന്നെയായിരുന്നു. പരമാവധി ഉഴപ്പ് എന്ന ലക്ഷ്യത്തിന്‍രെ ഭാഗമായി അന്ന് ക്ലാസില്‍ കയറുന്നതും അപൂര്‍വ്വമായിരുന്നു.

    Stephen Devassy

    ഡിഗ്രി തോറ്റാല്‍ പെണ്ണുകിട്ടില്ലെന്ന് അന്ന് എല്ലാവരും പറഞ്ഞിരുന്നു. പഠിപ്പല്ല തന്റെ ജീവിതത്തില്‍ ആവശ്യമെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. വീട്ടുകാര്‍ ഡിഗ്രിക്കായി നിര്‍ബന്ധിച്ചിരുന്നു. ഡിഗ്രി പോയിട്ട് പ്രീ ഡിഗ്രി പോലും ജയിച്ചിരുന്നില്ല. ഇടയ്ക്ക് പ്രോഗ്രാമിന്റെ ഭാഗമായി ചില ടീച്ചേഴ്‌സ് വന്ന് അക്കൗണ്ടന്‍സി പഠിപ്പിച്ചിട്ടുണ്ടെന്നൊക്കെ പറയുമ്പോഴാണ് താനത് പഠിച്ചിരുന്നുവെന്ന മനസ്സിലാക്കുന്നത്. സ്‌കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കറുത്ത അുഭവങ്ങളാണ് അതുകൊണ്ട് അതേക്കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

    English summary
    Stephen Devassy about his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X