ചിരിച്ച് നില്‍ക്കുന്ന ബാലഭാസ്‌ക്കറിന്റെ ഫോട്ടോ നെഞ്ചില്‍ പതിച്ച് സ്റ്റീഫന്‍ ദേവസിയുടെ പ്രകടനം! കാണൂ!
വയലിനിലെ മാന്ത്രിക സ്പര്‍ശനത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംനേടിയ ബാലഭാസ്‌ക്കറിന്‍രെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും അതേ പോലെ തുടരുകയാണ്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മകള്‍ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് ബാലഭാസ്‌ക്കറും യാത്രയായത്. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളെല്ലാം നല്‍കിയായിരുന്നു ആ വിയോഗം. ബാലുവിനോട് സംസാരിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ചുമൊക്കെ സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. എല്ലാവരും ആശ്വസിച്ച് വരുന്നതിനിടയിലായിരുന്നു ആ ദു:ഖവാര്‍ത്ത എത്തിയത്.
നാളുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ബാലുവിന്റെ പ്രിയതമയായ ലക്ഷ്മി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ബാലുവിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ പിന്തുണ നല്‍കി സുഹൃത്തുക്കളും ലക്ഷ്മിക്കൊപ്പമുണ്ട്. വിദേശത്ത് പരിപാടി അവതരിപ്പിക്കുന്നതിനെക്കുറിച്ച് വരെ അന്ന് സ്റ്റീഫന്‍ ബാലുവിനോട് സംസാരിച്ചിരുന്നു. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം പരിപാടി അവതരിപ്പിക്കാനായി സ്റ്റീഫനെത്തിയപ്പോള്‍ ബാലു ഒപ്പമില്ല. സൗദിയിലെ പരിപാടി അവതരിപ്പിക്കാനായി ബാലുവും തനിക്കൊപ്പമുണ്ടെന്നാണ് സ്റ്റീഫന്‍ പറയുന്നത്.

സൗദിയിലെ ആദ്യ പരിപാടിയാണ്. ബാലയേയും താന്‍ ഒപ്പം കൊണ്ടുവന്നിട്ടുണ്ടെന്നാണ് സ്റ്റീഫന്‍ ദേവസി പറഞ്ഞത്. പിന്നീടാണ് ടീ ഷര്‍ട്ടിനുള്ളില്‍ ചിരിക്കുന്ന ബാലുവിനെ കാണിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications











