ജാനിയും ബാലുവുമില്ലാത്ത ലോകത്ത് ലക്ഷ്മി തനിച്ചല്ലെന്ന് സ്റ്റീഫന്‍ ദേവസി! പ്രാര്‍ത്ഥനകള്‍ക്ക് നന്ദി!
വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് വരുന്നതിനിടയിലാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബാലുവിന്റെയും ലക്ഷ്മിയുടെയും മകളായ തേജസ്വിനി യാത്രയായിരുന്നു. ഗുരുതര പരിക്കുകളുമായി തീവ്ര് പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബാലുവോ ലക്ഷ്മിയോ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിന്റെ എല്ലാവിധ പ്രതീക്ഷകളും സമ്മാനിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ബാലുവിന് ഹൃദയാഘാതമുണ്ടായതും ആ ഹൃദയമിടിപ്പ് എന്നന്നേക്കുമായി നിലച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞ്ിരുന്ന ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടെന്നും ബാലുവിന്റെയും ജാനി മോളുടെയും വിയോഗത്തെക്കുറിച്ച് അറിയിക്കാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ലക്ഷ്മിയുടെ അമ്മയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.
സര്‍വ്വവിധ സന്നാഹങ്ങളൊരുക്കിയാണ് മെഡിക്കല്‍ സംഘം ലക്ഷ്മിയെ ഇക്കാര്യം അറിയിച്ചത്. വളരെ വേദന നിറഞ്ഞ അവസ്ഥയിലൂടെയാണ് അവരിപ്പോള്‍ കടന്നുപോകുന്നതെന്നും ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം നല്‍കണമെന്നുമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും പ്രാര്‍ത്ഥിച്ചത്. ബാലുവിന്റെ ലക്ഷ്മിക്കായി പ്രാര്‍ത്ഥിച്ചവരോട് നന്ദി അറിയിച്ച് സ്റ്റീഫന്‍ ദേവസി രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ലക്ഷ്മിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബാലുവിനെ ഏറെ പ്രിയപ്പെട്ട സൂര്യ തീം സോങ്ങിന്റെ പിയാനോ വേര്‍ഷനും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. താനും ബാലയും നിരവധി വേദികളില്‍ ഇത് ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ബാലയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് സ്റ്റീഫന്‍ പിയാനോ വേര്‍ഷനുമായെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.
Recommended Video



Click it and Unblock the Notifications











