For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മി ഗര്‍ഭിണിയായപ്പോള്‍ ആദ്യം വിളിച്ചു! ബാലുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്റ്റീഫന് വാക്കിടറുന്നു!

  |

  ആറ്റുനോറ്റുണ്ടായ പൊന്നോമനയെ മരണത്തിലും തനിച്ച് വിടാന്‍ ആ പിതാവിന് കഴിയുമായിരുന്നില്ല. അച്ഛന്റെ പാട്ടുകേട്ട് ആ നെഞ്ചില്‍ ചവിട്ടിക്കളിച്ചിരുന്ന തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്‌ക്കറും യാത്രയായിരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ഹൃദയാഘാതമാണ് താരത്തെ കവര്‍ന്നെടുത്തത്. തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയി വരുന്നതിനിടയിലായിരുന്നു ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ബാലുവിനേയും ലക്ഷ്മിയേയും ഈ വിവരം അറിയിച്ചിരുന്നില്ല. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി മകളെക്കുറിച്ച് അന്വേഷിച്ചിരുന്നു. പൊന്നോമനപ്പുത്രിക്ക് പിന്നാലെ പ്രിയതമനും പോയതറിയാതെ അബോധാവസ്ഥയില്‍ തുടരുകയാണ് ലക്ഷ്മി.

  തിരിച്ച് വരുമെന്ന പ്രതീക്ഷ നല്‍കി നിമിഷങ്ങൾക്കകം യാത്രയായി | Oneindia Malayalam

  ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷം! കണ്ണുനനയിക്കും ഈ ചിത്രങ്ങള്‍! കാണൂ!

  മകളുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോഴും ബാലുവിന്റെയും ലക്ഷ്മിയുടെയും തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു എല്ലാവരും. എല്ലാവരെയും നിരാശരാക്കി കടന്നുോപയിരിക്കുകയാണ് ബാലു. മരണത്തില്‍പ്പോലും മകളെ തനിച്ചാക്കില്ലെന്ന പിതാവിന്റെ തീരുമാനമാവാം ഇത്. ദൈവത്തിന് പോലും അസൂയ തോന്നിയ ജീവിതമായിരിക്കും ഇവരുടേതെന്നും ഏറെ പ്രിയപ്പെട്ടവരായതിനാലാവും 40 മാത്തെ വയസ്സില്‍ ബാലുവിനെ തിരികെ വിളിച്ചതെുമൊക്കെ പറഞ്ഞാണ് പലരും ആശ്വസിക്കുന്നത്. രംഗബോധമില്ലാത്ത കോമളിക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെങ്കിലും മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ നമുക്കൊരിക്കലും കഴിയാറില്ല.

  ലക്ഷ്മിയും ജാനിയുമില്ലാതെ ബാലഭാസ്‌ക്കര്‍ ഹിരണ്‍മയയില്‍! ശാന്തി കവാടത്തില്‍ എരിഞ്ഞടങ്ങിയ ബാലുവിന് വിട

  അവസാനമായി കണ്ടപ്പോള്‍

  അവസാനമായി കണ്ടപ്പോള്‍

  ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സ്റ്റീഫന്‍ ദേവസി. ബാലുവുമായുള്ള ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബാലുവിന് അപകടം പറ്റിയെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബാലു തന്നോട് സംസാരിച്ചുവെന്നും മടങ്ങി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്റ്റീഫന്‍ ദേവസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടൊണ് സുഹൃത്തുക്കള്‍ക്കും സംഗീതപ്രേമികള്‍ക്കും ആശ്വാസമായത്. എന്നാല്‍ അത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് നമുക്ക് മനസ്സിലാവാതെ പോയി. മണിക്കൂറുകള്‍ കഴിയുന്നതിനിടയിലാണ് ബാലു യാത്രയായെന്ന വാര്‍ത്തയെത്തിയത്.

  പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും

  പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും

  ഏറ്റെടുത്ത പരിപാടികളെക്കുറിച്ചും തൃശ്ശൂരില്‍ നടത്താനിരിക്കുന്ന വലിയ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ അവനോട് സംസാരിച്ചിരുന്നു. നേരത്തെ കണ്ണ് തുറന്നിരുന്നുവെങ്കിലും ചുണ്ടനക്കി അവന്‍ ആദ്യമായി സംസാരിച്ചത് തന്നോടായിരുന്നുവെന്നും തന്നെക്കണ്ടപ്പോള്‍ കരഞ്ഞുവെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. നമുക്ക് പ്രോഗ്രാമിന് പോകണ്ടേ, നീ തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോള്‍ വരുമെന്നായിരുന്നു അവന്‍ പറഞ്ഞത്. ഇപ്പോഴത്തെ പരിപാടിയൊക്കെ താന്‍ മാനേജ് ചെയ്യാമെന്നും നവംബറാവുമ്പോഴേക്കും വിശ്രമം കഴിഞ്ഞ് എത്തിയേക്കണമെന്നും അവനോട് പറഞ്ഞിരുന്നു.

  സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍

  സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍

  തൈക്കാട് ശാന്തികവാടത്തിലേക്ക് അന്ത്യ കര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടയിലും ബാലുവിന്റെ നെഞ്ചോട് ചേര്‍ത്ത് വയലിനുണ്ടായിരുന്നു. വയലിനെ ആത്മാവായി കരുതുന്ന കലാകാരന്റെ ആഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കിയ സുഹൃത്തുക്കളായിരുന്നു അങ്ങനെ ചെയ്തത്. കാണുന്നവരെ ഈറനണിയിക്കുന്ന രംഗങ്ങളായിരുന്നു. പൊട്ടിക്കരഞ്ഞാണ് പലരും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശാന്തികവാടത്തിലെ ചടങ്ങുകള്‍ തീര്‍ന്നതിന് ശേഷമാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. വാക്കുകളിടറിയും കണ്ണ് നിറഞ്ഞുമൊക്കെയായിരുന്നു പലരും സംസാരിച്ചത്. തന്റെ കരച്ചില്‍ മറ്റാരും കാണാതിരിക്കാനായി കണ്ണില്‍ തുണി കെട്ടി കൂളിങ് ഗ്ലാസും വെച്ചാണ് ശിവമണിയെത്തിയത്.

  വാവയുടെ കാര്യം ആദ്യം പറഞ്ഞത്

  വാവയുടെ കാര്യം ആദ്യം പറഞ്ഞത്

  സംഗീതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും തങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ലക്ഷ്മി ഗര്‍ഭിണിയാമെന്ന സന്തോഷം അവനാദ്യം വിളിച്ച് പറഞ്ഞത് എന്നോടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പലതും ഞങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവന്റെ ഷോയില്‍ ഞാനും എന്റെ ഷോയില്‍ അവനും പങ്കെടുക്കാറുണ്ടായിരുന്നു. അവന്‍ ആശുപത്രിയിലായപ്പോള്‍ മിക്ക ദിവസവും അവനെക്കാണാനായി പോയിരുന്നു. വന്നില്ലെങ്കില്‍ വോയ്‌സ് മെസ്സേജ് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

   തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കി

  തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കി

  പരിപാടിക്കായി പോകുന്നതിന് മുന്‍പ് തങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അത് പോലെ ഇത്തവണയും പ്രാര്‍ത്ഥിച്ചു. അവന്റെ നെറ്റിയില്‍ ഉമ്മ കൊടുത്തതിന് ശേഷമാണ് തിരിച്ചിറങ്ങിയത്. തിരിച്ചുവരുമെന്നതിന്റെ പ്രതീക്ഷകളെല്ലാം അവന്‍ നല്‍കിയിരുന്നു. ബാലുവിനെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും സ്റ്റീഫന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞ് വരുന്നതും കണ്ടപ്പോള്‍ സദസ്സും കരയുകയായിരുന്നു.

  ഇതുപോലൊരു കോംപോ ഇനി കിട്ടില്ല

  ഇതുപോലൊരു കോംപോ ഇനി കിട്ടില്ല

  100 സ്‌റ്റേജില്‍ തങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ച കോംപോയായിരുന്നു അവനെന്നും സ്റ്റീഫന്‍ പറയുന്നു. ഇനി ഇതുപോലൊരു കോംപോ കിട്ടില്ലെന്നും സ്റ്റീഫന്‍ പറയുന്നു.അവന്‍ സ്റ്റേജിലെത്തുമ്പോള്‍ വല്ലാത്തൊരു ചാം ആണ്. ബാലു തന്നെ കൂടെ കൂട്ടിയതിനെക്കുറിച്ചും നേരത്തെ ഒരുമിച്ച് പരിപാടി അവതരിപ്പിച്ചതിനെക്കുറിച്ചും സ്റ്റീഫന്‍ വാചാലനായിരുന്നു.

  ആ സംഗീതം നിലയ്ക്കില്ല

  ആ സംഗീതം നിലയ്ക്കില്ല

  ബാലഭാസ്‌ക്കറെന്ന ഇതിഹാസം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അടുത്ത 500 വര്‍ഷവും നിലനില്‍ക്കും. ഞങ്ങള്‍ അവന്റെ ബാന്‍ഡ് ഏറ്റെടുത്ത് നടത്തും. അവന്റെ സംഗീതം അവസാനിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. അവന്റെ കൂടെ നിഴലായി നടന്നിരുന്നവരാണ് ഇവര്‍. ഇവര്‍ക്കൊപ്പം ഒരുമിച്ച് പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ മറ്റ് സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  വീഡിയോ കാണാം

  ബാലുവിനെക്കുറിച്ച് സ്റ്റീഫന്‍ ദേവസി പറയുന്നു. വീഡിയോ കാണാം.

  English summary
  Stephen Devassy talking about Balabhaskar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X