ഡോക്ടറോടു സംസാരിച്ചു!! ഇനിയും നിങ്ങളുടെ പ്രാർഥന വേണം, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സ്റ്റീഫൻ

ലക്ഷ്മിയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്നായിരുന്നു എല്ലാവരുടേയും പ്രാർത്ഥന.

സംഗീത പ്രേമികളുടെ തീരനഷ്ടമാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗം. സെപ്റ്റംബർ അവസാന വാരമാണ് ബാലയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വിനിയും ഭാര്യ ലക്ഷ്മിയുമൊത്ത് തൃശ്ശൂരിൽ നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപരത്തേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു നാടിനെ നടുക്കിയ ആ സംഭവം നടക്കുന്നത്. മകൾ സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു.

ഗുരുതരമായ പരിക്കേറ്റ ലക്ഷ്മിയേയും ബാലയേയും ഡ്രൈവർ അർജുനേയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടേയും പ്രാർത്ഥന ഇവർ ജീവിതത്തിലേയ്ക്ക മടങ്ങി വരാൻ വേണ്ടിയരുന്നു. എന്നാൽ പ്രാർത്ഥന വിഫലമാക്കി ഒക്ടോബർ 2 ന് ബാലു ഭൂമിയിൽ നിന്ന് മകളുടെ സ്വർഗ്ഗത്തിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് കേരള ജനത ഹൃദയമുരുകി പ്രാർത്ഥിച്ചത് ലക്ഷ്മിയ്ക്ക് വേണ്ടിയായിരുന്നു. ലക്ഷ്മിയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്നായിരുന്നു എല്ലാവരുടേയും പ്രാർത്ഥന. ലക്ഷ്മിയുടെ ആരോഗ്യ വിവരം പ്രേക്ഷരിൽ എത്തിക്കുന്നത് ബാലഭസ്കറിന്റെ സുഹൃത്തുക്കളാണ് . ഇപ്പോഴിത ലക്ഷ്മിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസി.

   ലക്ഷ്മിയുടെ  ആരോഗ്യസ്ഥിതി

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി

അപകടം സംഭവിച്ചതു മുതൽ ഹോസ്പിറ്റിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ വരെ സ്റ്റീഫൻ ബാലുവിന്റെ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു. സ്റ്റീഫനിലൂടെയായിരുന്നു ലക്ഷ്മിയുടേയും ബാലുവിന്റേയും ആരോഗ്യസ്ഥിതി പ്രേക്ഷകർ അറിഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ബാലുവിന്റെ വിയോഗത്തിനു ശേഷവും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങൾ പ്രേക്ഷകരിലേയ്ക്ക് സ്റ്റീഫൻ കൃത്യമായി എത്തിച്ചിരുന്നു.

 ലക്ഷ്മി ആശുപത്രി വിട്ടു

ലക്ഷ്മി ആശുപത്രി വിട്ടു

ലക്ഷ്മി ആശുപത്രി വിട്ടതുവരെയുള്ള കാര്യങ്ങൾ മാത്രമായിരുന്നു പ്രേക്ഷകർകക് അറിയാൻ കഴിഞ്ഞത്. എന്നാൽ കുറച്ച് ദിവസത്തിനു ശേഷം ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് സ്റ്റീഫൻ ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് നിരവധി പേർ തനിയ്ക്ക് ഇപ്പോഴും മെസേജ് ചെയ്യാറുണ്ടെന്ന് സ്റ്റീഫൻ പറഞ്ഞു. ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും ഡിസ്ചാർജ് ചെയ്ത ലക്ഷ്മി ഇപ്പോൾ വീട്ടിലാണെന്നും സ്റ്റീഫൻ പറഞ്ഞു. മാനസികമായും ശരീരീകമായും ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും എല്ലാവരും പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ പറഞ്ഞു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥന വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 അമ്മയും ചേച്ചിയു

അമ്മയും ചേച്ചിയു

ലക്ഷ്മിയെ വീട്ടിൽ പോയി കണ്ട വിവരം പങ്കുവെച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇഷാൻ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ചിരുന്നത്. ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണെന്നും അവർക്ക് ആരോഗ്യവും മനസ്സും തെളിയാൻ ഈശ്വരന്റെ തുണയുണ്ടാകണമെന്നും ഇഷാൻ പറഞ്ഞിരുന്നു. കൂടാതെ ലക്ഷ്മിയ്ക്കൊപ്പം അമ്മയും ചേച്ചിയും സഹായത്തിന് രണ്ട് നഴ്സ്മാരും ഉണ്ടെന്നും ഇഷാൻ പറഞ്ഞിരുന്നു.

ഒരു മാസത്തിനൊടുവിൽ

ഒരു മാസത്തിനൊടുവിൽ

അപകടത്തിൽ‌ ലക്ഷ്മിയ്ക്ക് ഗുരുതര പരിക്കുകളേറ്റിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ഒടുവിലാണ് ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ തുടങ്ങിയത്. ഭർത്താവും മകളും ഭൂമിയിൽ ഇല്ലെന്നുള്ല കായ്പേറിയ സത്യം അറിഞ്ഞ ലക്ഷ്മി ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ലക്ഷമി ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും ശാരീരികമായും പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലക്ഷ്മിക്കു കൂടുതൽ വിശ്രമം ആവശ്യമാണ്.

വലതു കാലിലെ പരിക്ക്

വലതു കാലിലെ പരിക്ക്

യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നു അപകടത്തിൽ ഗുരുതരമായ പരിക്കുകളേറ്റ ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്.മാനസീകമായും ശാരീരികമായും ആരോഗ്യം വീണ്ടെടുക്കുന്നത് ലക്ഷ്മിക്കു കൂടുതൽ സമയം ആവശ്യമാണ്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ലക്ഷ്മിക്ക് ഇപ്പോൾ ആകുന്നുണ്ട് . വലതുകാലിലെ പരുക്കു കൂടി ഭേദമായാൽ ലക്ഷ്മിയ്ക്ക് പൂർണ്ണമായും നടക്കാൻ കഴിയും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X