»   » കാവ്യയാണോ എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?

കാവ്യയാണോ എല്ലാത്തിനും കാരണം, എന്നിട്ടും ദിലീപ് രക്ഷിക്കുന്നു.. ഇത്രയ്ക്ക് ശക്തമോ ആ പ്രേമം?

Posted By: Rohini
Subscribe to Filmibeat Malayalam

''എനിക്ക് പങ്കില്ല.. എല്ലാം കെട്ടിച്ചമച്ച കഥകള്‍.. എന്നെയും കുടുംബത്തെയും ഇനിയും തേജോവധം ചെയ്യരുത്.. ഇങ്ങനെ എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ എല്ലാം വെളിപ്പെടുത്തും... ഞാന്‍ വാ തുറന്നാല്‍ പലരുടെയും ഇമേജ് തകരും.. '' അറസ്റ്റിലാവുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഈ പാട്ട് ദിലീപ് പാടിക്കൊണ്ടേയിരുന്നു.. പക്ഷെ രക്ഷപ്പെടാന്‍ ആയില്ല.

ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷെ നായകന് പ്രത്യേക പരിഗണന ഉണ്ടാവില്ല!!

നാല് വര്‍ഷമായി നടി ആക്രമിയ്ക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു ദിലീപ്. 2013 ല്‍ പ്ലാന്‍ ചെയ്ത കാര്യം സംഭവിച്ചത് 2017 ഫെബ്രുവരിയിലാണ്. ഈ സംഭവത്തിലെ 'ആസൂത്രണ കമ്മീഷന്‍' താന്‍ മാത്രമാണെന്ന് 'മുന്‍' ജനപ്രിയ നായകന്‍ പറയുന്നു. അപ്പോഴും കാവ്യ മാധവനെ സുരക്ഷിതയാക്കുകയാണ് ദിലീപ്. കാവ്യയ്ക്ക് വേണ്ടിയായിരുന്നു ഈ കാണിച്ചുകൂട്ടിയ കോലാഹലങ്ങളെല്ലാം എന്നതാണ് മറ്റൊരു സത്യം.

എല്ലാത്തിന്റെയും തുടക്കം

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ വേര് തേടിപ്പോയാല്‍ അത് ചെന്നു നില്‍ക്കുന്നത് കാവ്യ മാധവനിലാണ്. കാവ്യയോട് ദിലീപിന് ഉണ്ടായിരുന്ന അടുപ്പം. അത് മഞ്ജുവിനോട് പറഞ്ഞതാണ് ആക്രമിയ്ക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുത തോന്നാന്‍ കാരണം.

ആഗ്രഹത്തിന് തടയിട്ടത് നടി

കാവ്യ മാധവനെയും മഞ്ജു വാര്യരെയും ദിലീപിന് ഒരുപോലെ ഇഷ്ടമായിരുന്നു. രണ്ട് പേരുമായുള്ള ബന്ധവും ഒരുമിച്ച് കൊണ്ടുപോകാനാണ് ദിലീപ് ആഗ്രഹിച്ചിരുന്നത് എന്ന് പല്ലിശ്ശേരി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴാണ് ബോധ്യമാവുന്നത്. ആ ആഗ്രഹത്തിന് തടയിട്ടത് നടിയാണ്. കാവ്യ മാധവനുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞു.

2013 ല്‍ പ്ലാന്‍ ചെയ്തു

ഭാവന കാരണം മഞ്ജുവിലും ദിലീപിലും പ്രശ്‌നങ്ങളുണ്ടായി. മഞ്ജുവിനെ ഒഴിവാക്കാനും വയ്യ, കാവ്യയെ വേണം താനും എന്ന അവസ്ഥയിലായി ദിലീപ്.. പല തവണ നടിയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്ന് ദിലീപ് പറഞ്ഞെങ്കിലും നടി കേട്ടില്ല.. അങ്ങനെ നടിയെ ഒതുക്കാന്‍ 2013 മുതല്‍ ദിലീപ് പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.

വിവാഹ മോചനത്തിന് കാരണം

ഏറെ കോലാഹലങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ശേഷം ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായി. ഇതിന് കാരണക്കാരി കാവ്യയാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ ദിലീപ് സംരക്ഷണ വലയവുമായി വന്നു. കാവ്യയല്ല കാരണം... കാവ്യയെ ബലിയാടാക്കരുത്.. എന്നൊക്കെയായിരുന്നു അന്ന് ദിലീപ് പറഞ്ഞ്. ഒടുവില്‍ ബലിയാടായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മാതൃകയാകുകയും ചെയ്തു.

ഇപ്പോഴും പറയുന്നു കാവ്യയ്ക്ക് പങ്കില്ല

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിലും കാവ്യയെ സംരക്ഷിച്ചു നിര്‍ത്തുകയാണ് ദിലീപ്. നടിയെ ആക്രമിച്ച സംഭവം കാവ്യയ്ക്ക് അറിഞ്ഞുകൊണ്ടല്ല.... താന്‍ ഒറ്റയ്ക്ക് പ്ലാന്‍ ചെയ്ത് നടത്തിയ കൃത്യമാണിതെന്ന് ദിലീപ് കുറ്റ സമ്മതം നടത്തിയതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്

.

അപ്പോള്‍ ആ രണ്ട് ലക്ഷമോ?

ദിലീപ് പറയുന്നത് ചിലപ്പോള്‍ സത്യമാവും.. പക്ഷെ കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കണക്കുകളില്‍ കാണാത്ത ആ രണ്ട് ലക്ഷം രൂപയോ.. തൊട്ടടുത്ത കെട്ടിടത്തിലെ സിസി ടിവിയില്‍ പതിഞ്ഞ സുനിയുടെ ദൃശ്യങ്ങളോ?? ലക്ഷ്യയില്‍ നിന്ന് തനിക്ക് രണ്ട് ലക്ഷം നല്‍കി എന്ന് സുനി പറഞ്ഞിരുന്നു. സ്ഥാപനത്തിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ കുറവ് കാണുന്നുണ്ട്. മാത്രമല്ല, തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ സുനി ലക്ഷ്യയിലേക്ക് കയറുന്നതും കാണാന്‍ സാധിക്കുന്നു.. ഇതിനര്‍ത്ഥം എന്താണ് ദിലീപ് ?

English summary
Still Dileep Protecting Kavya Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam