ഞാനിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും: ശ്വേത മേനോന്‍
വിവാഹം കഴിഞ്ഞ് ഒരു അമ്മയായി എങ്കിലും താനിപപോഴും ടീനേജു കാരിയാണെന്നാണ് നടി ശ്വേത മേനോന്‍ പറയുന്നത്. ഈ പ്രായത്തിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു മടിയും ഇല്ലെന്നും താരം വ്യക്തിമാക്കി കഴിഞ്ഞു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയ്‌ക്കൊപ്പം വീണ്ടും വെള്ളിത്തിരയിലെത്തുകയാണ് രുദ്ര സിംഹാസനം എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് താനിപ്പോഴും ടീനേജു കാരിയാണെന്ന് ശ്വേത പറഞ്ഞത്.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
അഭിനയം തനിയ്ക്ക് ജോലിയല്ല, ഒരു പാഷനാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഓരോ നിമിഷവും സന്തോഷിക്കുകയാണ്.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
എപ്പോഴും പോസിറ്റീവായിരിക്കാനാണ് തനിക്ക് ആഗ്രഹമെന്നും സന്തോഷമാണ് തന്റെ മുഖമുദ്രയെന്നും ശ്വേത മേനോന്‍ പറയുന്നു.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
ഇമേജിനെ കുറിച്ചൊന്നും താന്‍ സങ്കടപ്പെടാറേയില്ലെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അത്തരം ചെറിയ കാര്യങ്ങള്‍ക്ക് താനെന്തിന് എന്റെ സന്തോഷം നശിപ്പിക്കണം എന്നാണ് ശ്വേത ചോദിക്കുന്നത്.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
തമിഴില്‍ അടുത്തിടെ ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. ചിത്രം വിജയകരമായി. അതുകൊണ്ട് തന്നെ ആള്‍ക്കാര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്- ശ്വേത മേനോന്‍ പറയുന്നു.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
പല പ്രമുഖ സംവിധായകനും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനാണ് എന്നെ വിളിയ്ക്കുന്നത്. അതിനാല്‍ എന്തിന് അത്തരം കഥാപാത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കണം എന്നാണ് ശ്വേതയുടെ ചോദ്യം.

എനിക്കിപ്പോഴും ടീനേജ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യും
അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. ഭാര്യയും അമ്മയും ആയെന്നു കരുതി ഇന്ന വേഷം മാത്രമെ ചെയ്യാവൂ എന്ന് നിര്‍ബന്ധമുണ്ടോ. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന വേഷങ്ങള്‍ ചെയ്യും- ശ്വേത പറഞ്ഞു.


Click it and Unblock the Notifications











