»   » ചേട്ടനെ സംവിധായകനായി കാണാന്‍ പറ്റുന്നില്ല ധ്യാന്‍

ചേട്ടനെ സംവിധായകനായി കാണാന്‍ പറ്റുന്നില്ല ധ്യാന്‍

Posted By:
Subscribe to Filmibeat Malayalam

ഒരാള്‍ക്ക് പുറകേ മറ്റൊരാളെന്ന നിലയില്‍ മലയാളത്തില്‍ താരപുത്രന്മാരുടെ അരങ്ങേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെയും ഫാസിലിന്റെയും മറ്റ് പല പ്രമുഖ താരങ്ങളുടെയുമെല്ലാം മക്കളുടെ അരങ്ങേറ്റത്തിനായി മലയാളം കാത്തിരിക്കുകയായിരുന്നു. ഇക്കൂട്ടത്തിലേയ്ക്കിതാ പുതിയൊരാള്‍കൂടി എത്തുകയാണ്. ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ഗായകനായി സിനമയിലെത്തി നടനും സംവിധായകനുമായി കഴിവുതെളിയിച്ച ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസനാണ് ധ്യാനിനെ അവതരിപ്പിക്കുന്നത്. വിനീത് ഒരുക്കുന്ന ത്രില്ലറായ തിരയിലൂടെയാണ് ധ്യാന്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

Dhyan Sreenivasan

സിനിമ എന്നും തന്നെ സംബന്ധിച്ച് അവസാന ചോയ്‌സ് ആയിരുന്നുവെന്നും സിനിമയിലേയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും എങ്ങനെ വേണമെന്ന് അറിയില്ലായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതായതോടെ ധ്യാന്‍ പിന്നീട് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സാണ് ചെയ്തത്. സിനിമയിലേയ്ക്ക് വരണമെന്ന് കരുതിത്തന്നെ സിനിമാറ്റോഗ്രാഫിയും എഡിറ്റിങും പഠിച്ചു. പക്ഷേ തിരയില്‍ അഭിനയിക്കാന്‍ പോകുന്നതുവരെ താന്‍ സിനിമയില്‍ എന്താണ് ചെയ്യുകയെന്ന് തനിയ്ക്ക് തന്നെ നിശ്ചയമില്ലായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.

മുന്നില്‍ നിന്ന് ആക്ഷനും കട്ടും പറയുന്ന ചേട്ടനെ ഒരു സംവിധായകനെന്ന നിലയില്‍ നോക്കാന്‍ എനിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ ചെയ്യണം എന്നെനിയ്ക്കറിയാം. ഏതൊരു സംവിധായകനെയും പോലെയാണ് ചേട്ടന്‍ എന്നോട് സംസാരിച്ചത്, അദ്ദേഹം വളരെ ഗൗരവത്തില്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഞാന്‍ ചിരിയ്ക്കാന്‍ തുടങ്ങും. അതായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. പക്ഷേ സിനിമയോട് ചേട്ടനുള്ള അഭിനിവേശം കണ്ട് ഒടുക്കം ഞാനും കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി- ധ്യാന്‍ പറയുന്നു.

English summary
Dhyan Sreenivasan, younger brother of actor, director and singer Vineeth Sreenivasan reveals no airs as he speaks about his illustrious father, or hit-maker brother, who is launching him through the much awaited film Thira

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam