അനുഷ്കയെ വിമര്‍ശിയ്ക്കാതെ സൈനയെ അഭിനന്ദിയ്ക്കൂ; മുരളീ ഗോപി
ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായതിന് പഴികേട്ടതും ഇപ്പോഴും കേള്‍ക്കുന്നതുമായ താരമാണ് അനുഷ്‌ക ശര്‍മ്മ. പരാജയപ്പെട്ട ടീം അംഗങ്ങള്‍ക്ക് പോലും അനുഷ്‌കയെപ്പോലെ പഴി കേള്‍ക്കേണ്ടി വന്നിട്ടില്ല. വിരാട് കോലിയുടെ കാമുകിയായതിനാലാണ് അനുഷ്‌കയ്ക്ക് ഈ പഴിയെല്ലാം കേള്‍ക്കേണ്ടി വന്നത്. അനുഷ്‌കയെ പഴിയ്ക്കുന്നതിനെതിരെയും അതൊടൊപ്പം ഈ വിവാദങ്ങള്‍ക്കിടെ സൈന നേഹ്വാലി മറന്നതിനെ കുറ്റപ്പെടുത്തുയാണ് നടന്‍ മുരളീ ഗോപി
ഇന്ത്യ-ഓസ്‌ട്രേലിയ പരാജയത്തില്‍ അനുഷ്‌കയെ പഴിയ്‌ക്കേണ്ടെന്ന പക്ഷക്കാരനാണ് മുരളീ ഗോപി. അതേസമയം ബാഡ്മിന്റണില്‍ ലോക ഒന്നാം മ്പര്‍ താരമായി മാറിയ സൈന നേവാളിനെ അഭിനന്ദിയ്ക്കാന്‍ മറന്നതിനേയും മുരളീ ഗോപി കുറ്റപ്പെടുത്തുന്നു. അനുഷ്‌കയെ വിമര്‍ശിച്ചപ്പോള്‍ എല്ലാവരും സൈനയെ മറന്നതിനെ തന്റേ ഫേസ്ബുക്ക് പേജിലൂടെയാണ് മുരളീ ഗോപി കുറ്റപ്പെടുത്തിയത്.

അനുഷ്‌കയെ വിമര്‍ശിയ്ക്കുന്നതിനെതിരെ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് അനുഷ്‌കയെ പിന്തുണച്ചോ വിമര്‍ശിച്ചോ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല.


Click it and Unblock the Notifications











