എനിക്ക് ഇനി സ്റ്റേജിൽ കയറാൻ കഴിയില്ല!! സംഗീതം വരുന്നില്ല, ബാലഭാസ്കറിന്റെ ആ കുറിപ്പ്....
ആരാധകരുടെ അഭ്യർഥന മാനിച്ച് അന്ന് ബാലു തീരുമാനം മാറ്റുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ തളംകെട്ടി നിൽക്കുന്നത് ബാലഭാസ്കറിന്റെ സംഗീതമാണ്. ഒക്ടോബർ 2 ന് മുൻപ് ആ സംഗീതം ഒരുപാട് നല്ല ഓർമ്മകൾ നമുക്ക് സമ്മാനിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഹൃദയം തകർക്കുന്ന വേദനയാണ് ഈ സംഗീതം കരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അദ്ദേഹംത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. സുഗൃത്തിന്റെ വഞ്ചനയിൽ നെഞ്ച് പിളർന്ന് സംഗീതം വരെ ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു ഫേസ്ബുക്കിലൂടെയായിരുന്നു ബാലു അത് വെളിപ്പെടുത്തിയത്. എന്നാൽ അന്ന് സംഗീതം ഉപേക്ഷിക്കരുത് എന്ന അഭ്യർഥനയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ആരാധകരുടെ അഭ്യർഥന മാനിച്ച് അന്ന് ബാലു തീരുമാനം മാറ്റുകയായിരുന്നു.. ഇപ്പോൾ ബാലുവിന്റെ വിയോഗത്തിൽ ആ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാകുകയാണ്.

ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിയ്ക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാൻ അയാളുമായി സ്വപ്നങ്ങൾ പങ്കിട്ടിരുന്നു. ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും അയാളോടാപ്പം ആലോചിച്ചിട്ടായിരുന്നു. ഒരു ഘട്ടത്തിൽ ആ സുഹൃത്തിന്റെ ഭാഗത്ത് നിന്ന് വഞ്ചനയുടെ പെരുമാറ്റമുണ്ടായി. എനിയ്ക്ക സ്റ്റേജിൽ കയറാൻ പറ്റാതെയായി. സത്യസന്ധമായ സംഗീതം എന്നിൽ നിന്ന് പുറത്തു വന്നില്ല. അത് എന്നോടും എന്നെ സ്നേഹിക്കുന്നവരോടും ചെയ്ത ചതിയാണെന്നും ബാലു അന്ന് പറഞ്ഞിരുന്നു.
ജീവിതത്തിൽ ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കർ. ബാലുവിനെ കുറിച്ച് ആരോടു ചോദിച്ചാലും സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കഥകൾ മാത്രമേ ഇവർക്ക് പറയാനുളളൂ. ബാലഭാസ്കറിന്റെ വിയോഗം സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.തൃശ്ശൂരിൽ നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ബാലുവിനും കുടുംബത്തിനു അപകടം സംഭവിക്കുന്നത്. മകൾ തേജസ്വിനി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഭാര്യ ളക്ഷ്മി ഇപ്പോഴും ആശുപത്രിയിലാണ്.


Click it and Unblock the Notifications