»   » തനിക്ക് വന്ന വേഷം പൃഥ്വിയ്ക്ക് വിട്ടുകൊടുത്തു, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അവസരം ഉപേക്ഷിച്ച നരേന്‍!

തനിക്ക് വന്ന വേഷം പൃഥ്വിയ്ക്ക് വിട്ടുകൊടുത്തു, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അവസരം ഉപേക്ഷിച്ച നരേന്‍!

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയതോടെ വൈശാഖ് എന്ന സംവിധായകന്റെ പേര് ഏറ്റവും മുന്നിലേക്കെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പോക്കിരി രാജ എന്ന ഹിറ്റ് ചിത്രം ഒരുക്കിക്കൊണ്ടാണ് വൈശാഖ് സിനിമാ ലോകത്തേക്ക് കടന്നത്.

രാജ സൊല്‍വത് താന്‍ സെയ്‌വ ..സെയ്‌വതു മട്ടും താ സൊല്‍വ.... രാജ വീണ്ടുമെത്തുന്നു


എന്നാല്‍ പോക്കിരാജ എന്ന ആ ചിത്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ ഒരു വലിയ കഥയുണ്ട്. യഥാര്‍ത്ഥത്തില്‍ അത് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ചിത്രമായിരുന്നില്ല... നരേനാണ് പോക്കി രാജയുടെ അവസരം ഏറ്റവുമാദ്യം വന്നത്..


നരേനെ നായകനാക്കി ചിത്രം

നരേനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനായിരുന്നു വൈശാഖിന്റെ പരിപാടി. ഇക്കാര്യം നരനോട് സംസാരിയ്ക്കുകയും അക്കഡമിയ്ക്ക് രീതിയിലുള്ള തിരക്കഥ വൈശാഖ് സ്വന്തമായി എഴുതിയുണ്ടാക്കുകയും ചെയ്തു.


സിബിയും ഉദയ് യും എത്തി

ഇതിനിടയിലാണ് ഇരട്ട രചയ്താക്കളായ സിബിയും ഉദയ് യും വൈശാഖിനൊപ്പം ചേരുന്നത്. ആദ്യ ചിത്രം അക്കാഡമിക്ക് ലെവലില്‍ വേണ്ടെന്നും ഒരു മാസ് ചിത്രം ചെയ്യാമെന്നും ഇരുവരും പറഞ്ഞു. അങ്ങനെ ഒരു പ്രണയ കഥ വൈശാഖിന് വേണ്ടി സബിയും ഉദയ് യും എഴുതിയുണ്ടാക്കി.


അതിഥി താരമായി മമ്മൂട്ടി

ചിത്രത്തില്‍ ഒരു അതിഥി താരമായി മമ്മൂട്ടിയെ എത്തിക്കാനായിരുന്നു പദ്ധതി. അതിനായി മമ്മൂട്ടിയെ ചെന്നുകണ്ടു. ഗസ്റ്റ് റോള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് ആദ്യമേ പറഞ്ഞ മമ്മൂട്ടി കഥ കേള്‍ക്കാന്‍ താത്പര്യം കാണിച്ചു.


മമ്മൂട്ടിയ്ക്ക് വേണ്ടി മാറ്റി എഴുതി

കഥകേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഗസ്റ്റായല്ല, സിനിമയില്‍ ഒരു മുഴുനീള വേഷം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ഉറപ്പു നല്‍കി. അങ്ങനെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറച്ചുകൂടെ വലുതാക്കി തിരക്കഥ മാറ്റിയെഴുതി. ടൈറ്റില്‍ റോളായ പോക്കിരി രാജയാക്കി.


പൃഥ്വിയുടെ വരവ്

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയ ശേഷം നരേനെ കാണാന്‍ റോബിന്‍ ഹുഡ് എന്ന ചിത്രത്തിന്റെ സെറ്റിലെത്തി. സെറ്റില്‍ പൃഥ്വിരാജുമുണ്ടായിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ നേരേന്‍ തന്നെയാണ് പൃഥ്വിരാജിനെ പോക്കിരി രാജയിലേക്ക് നിര്‍ദ്ദേശിച്ചത്.


English summary
Story behind the hit of Pokkiri Raja

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam