»   » മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പേര് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതായിരുന്നു!!

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പേര് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതായിരുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി എഴുത്തുകാര്‍ പലരെയും മനസ്സില്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഒടുവില്‍ സിനിമയില്‍ എത്തുന്നത് മറ്റേതോ നടനായിരിയ്ക്കും. വിജയവും പരാജയവും വിധി പോലെയാണ്.

കിരീടം ചെയ്യാന്‍ ആദ്യം മോഹന്‍ലാല്‍ താത്പര്യമുണ്ടായിരുന്നില്ല, പിന്നീട് ചെയ്യാനുണ്ടായ കാരണം?


മോഹന്‍ലാലിന് വേണ്ടി എഴുതിയ പല കഥകളിലും മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ കഥകളിലും മോഹന്‍ലാലും അഭിനയിച്ചിട്ടുണ്ട്. ഇവിടെ കഥയല്ല, സിനിമയുടെ പേരാണ് മാറി മറിഞ്ഞ് എത്തിയത്.


കിരീടം എന്ന ചിത്രത്തിന്റെ പേര്

ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. ചിത്രത്തിലെ കഥാപാത്രങ്ങളെ എല്ലാം തീരുമാനിച്ചിരുന്നെങ്കിലും സിനിമയുടെ പേര് മാത്രം കിട്ടിയിരുന്നില്ല.


മമ്മൂട്ടി സിനിമയുടെ പേര്

അങ്ങനെ പേര് എന്തായി എന്നറിയാല്‍ സിബി ഒരു ദിവസം ലോഹിത ദാസിനെ കാണാന്‍ എത്തി. ലോഹിത ദാസ് ആ സമയത്ത് ആകെ വിഷമത്തിലായിരുന്നു. ഐവി ശശിയ്ക്ക് വേണ്ടി എഴുതിയ സിനിമയ്ക്ക് പേര് കിട്ടിയില്ല. മമ്മൂട്ടി നായകനാകുന്ന ആ ചിത്രത്തിന് കിരീടം എന്ന പേര് നല്‍കിയെങ്കിലും ഐവി ശശിയ്ക്ക് അത് ഇഷ്ടമായില്ല


ഈ പേര് ഞാനെടുക്കുന്നു

കിരീടം എന്ന് പേര് മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഐവി ശശിയും ലോഹിതദാസും എടുക്കുന്നില്ല എന്ന് ഉറപ്പായി. ആ പേര് കേട്ടപ്പോള്‍ തന്നെ സിബിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഐവി ശശിയ്ക്ക് വേണ്ടെങ്കില്‍ വേണ്ട, നമ്മുടെ ചിത്രത്തിന് ഈ പേരിടാം എന്ന് സിബി പറഞ്ഞു. അങ്ങനെ കിരീടത്തിന് കിരീടം കിട്ടി.


മമ്മൂട്ടി ചിത്രത്തിന്റെ പേര്

ഒടുവില്‍ ലോഹിതദാസ് - ഐവി ശശി കൂട്ടുകെട്ടിലെ മമ്മൂട്ടി ചിത്രത്തിന് മുക്തി എന്ന് പേരിട്ടു. മമ്മൂട്ടിയ്‌ക്കൊപ്പം റഹ്മാനും ശോഭനയും തിലകനും ഉര്‍വശിയുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
Story behind the title of Mohanlal's Kireedam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X