»   » ലോകസമാധനത്തിനായി ചിമ്പുവിനൊപ്പം നയന്‍സ്!

ലോകസമാധനത്തിനായി ചിമ്പുവിനൊപ്പം നയന്‍സ്!

Posted By:
Subscribe to Filmibeat Malayalam
Simbu-Nayantara
ബിഗ് സ്‌ക്രീനിലേക്ക് നയന്‍സ് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് തെന്നിന്ത്യന്‍ സിനിമയില്‍ പരക്കുന്നത്. തങ്ങളുടെ സിനിമയില്‍ ഈ മലയാളി സുന്ദരിയെ നായികയിക്കിട്ടാന്‍ നിര്‍മാതാക്കളും സംവിധായകരും മത്സരിയ്ക്കുകയാണെന്നും കേള്‍ക്കുന്നു.

ഇപ്പോഴിതാ പ്രേക്ഷകരുടെ സമാധാനം കെടുത്തുന്നൊരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു. ലോകസമാധാനത്തിനായി നമ്മുടെ ചിമ്പുവും നയന്‍താരയും കൈകോര്‍ക്കുകയാണത്രേ. പൂച്ചയ്‌ക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം, അതുപോലെ പഴയ ചുംബന വിവാദത്തിലെ നായകനും നായികയ്ക്കും ലോകസമാധനവുമായി എന്തു ബന്ധമെന്നാവും ആലോചന!

വേറൊന്നുമല്ല, ചിമ്പു ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ആല്‍ബം ലവ് ആന്തം ഫോര്‍ വേള്‍ഡ് പീസില്‍ നയന്‍സും പ്രത്യക്ഷപ്പെടുമെന്നാണ് കോളിവുഡിലെ അണിയറ സംസാരം. പഴയ പുകിലെല്ലാം ഓര്‍ക്കുന്ന ആരുടെയും സമാധാനം പോകാന്‍ വേറൊന്നും വേണ്ട. പിണക്കം മാറ്റിവയ്പ്പിച്ച് തന്റെ പുതിയ ചിത്രമായ വാട ചെന്നൈയില്‍ ചിമ്പു-നയന്‍സ് ജോഡികളെ ഒന്നിപ്പിയ്ക്കാന്‍ സംവിധായകന്‍ വെട്രിമാരനും ശ്രമിയ്ക്കുന്നുണ്ടെന്നും അറിയുന്നു.

തമിഴില്‍ ഗോപി ചന്ദ് ചിത്രത്തിലേക്ക് നയന്‍സ് കരാറായിട്ടുണ്ട്. ഇതിന് പുറമെ വിഷ്ണുവര്‍ദ്ധന്‍-അജിത് ചിത്രത്തിലും നയന്‍സ് നായികയാവുമെന്ന് അറിയുന്നു.

English summary
Now that all seems to be well between the duos, it is said that Nayantara might be seen in Simbu's international music album, 'Love Anthem For World Peace

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam