പ്രേതരംഗം ചിത്രീകരിയ്ക്കുന്നതിനിടെ വിചിത്രാനുഭവം

By Meera Balan

ചെന്നൈ: ഒരു പ്രേത സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വിചിത്രാനുഭവത്തിന്റെ ഞെട്ടലിലാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴില്‍ റിലീസിനൊരുങ്ങുന്ന 'അരണ്‍മനൈ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് ചില ചോദ്യങ്ങള്‍ സംവിധായകനെ അലട്ടുന്നത്. ഒരു പ്രേതബാധയുള്ള കെട്ടിടം ചിത്രീകരിച്ച ശേഷമാണ് തനിയ്ക്ക് വിചിത്രമായ അനുഭവം ഉണ്ടായതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുന്ദര്‍ സി പറയുന്നു.

വിനയ് റായ്, ആന്‍ഡ്രിയ, ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പലയിടങ്ങളില്‍ കുടിയേറിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ അവരുടെ വസതിയില്‍ പ്രേതബാധയുള്ളതായി കണ്ടെത്തുന്നു. ചിത്രത്തില്‍ പ്രേതവുമായി ആശയവിനിമയം നടത്തുന്ന ഒരുകുട്ടിയുണ്ട്. ചിത്രീകരണത്തിനിടെ അരൂപിയായ ആരോടോ കുട്ടി സംസാരിയ്ക്കുന്ന രംഗമുണ്ട്. ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ അയാള്‍ അവിടെ നില്‍ക്കുന്നുണ്ടെന്ന് കുട്ടി പിറുപിറുത്തു.

Aranmanai

ഡയലോഗ് തെറ്റിയെന്നാണ് സംവിധായകന്‍ കരുതിയത് എന്നാല്‍ പിന്നീട് എഡിറ്റിംഗ് ടേബിളില്‍ എത്തിയപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സംസാരത്തിനൊപ്പം അടുത്തുള്ള ഒഴിഞ്ഞ ഇടത്തില്‍ നിന്നും ആരോ ഒരാളുടെ നിശ്വാസം ഉയര്‍ന്നെന്നും, ടേപ്പില്‍ ഇക്കാര്യം വ്യക്തമാണെന്നും എവിടെ വേണമെങ്കിലും അത് പ്രദര്‍ശിപ്പിയ്ക്കാമെന്നും സംവിധായകന്‍.

ആരായിരുന്നു ആ അടഞ്ഞ മുറിയലെന്നും, ആ നിശ്വാസം ആരുടേതായിരുന്നെന്നും അറിയാതെ ഞെട്ടലലിലാണ് സംവിധായകന്‍. ചിത്രത്തിനായി പറ്റിയ ഒരു കെട്ടിടം അന്വേഷിച്ച് അണിയറക്കാര്‍ ഏറെ കഷ്ടപ്പെട്ടു. പറ്റിയ കെട്ടിടം കിട്ടാത്തതിനാല്‍ രണ്ട് കോടി മുടക്കി ഹൈദരാബാദില്‍ സെറ്റിട്ടായിരുന്നു ചിത്രീകരണം. ഇവിടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംവിധയകന് വിചിത്രാനുഭവം ഉണ്ടായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X