മമ്മൂട്ടിയെക്കാള്‍ ഇരട്ടി നേടി പ്രണവ്; ആദി, സ്ട്രീറ്റ്‌ലൈറ്റ്‌സ് ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്

By Aswini

പ്രേക്ഷര്‍ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 26, റിപ്പബ്ലിക് ദിനം. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സും പ്രണവിന്റെ ആദിയും ഒരുമിച്ച് തിയേറ്ററിലെത്തി.. ഈ പോരാട്ടില്‍ ആര് ജയിക്കും എന്ന് അക്ഷരമായി ജനം നോക്കിയിരുന്നു. ഒടുവിലിതാ വിധി വന്നു തുടങ്ങുന്നു.

ആദി, സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഗാസ്റ്റാറിനെ പൊളിച്ചടുക്കിയാണ് പ്രണവിന്റെ വരവ്. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് നേടിയതിന്റെ ഇരട്ടിയിലധികം കലക്ഷന്‍ പ്രണവ് നേടി. എന്നാല്‍ തിയേറ്ററുകളുടെ എണ്ണം കൂടെ പരിഗണിക്കേണ്ടതുണ്ട്.

ആദിയുടെ റിലീസ്

ആദിയുടെ റിലീസ്


ഗംഭീര വരവേല്‍പ്പോടെയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദ്യ നായക ചിത്രമായ ആദി പ്രേക്ഷകര്‍ സ്വീകരിച്ചത്. മൂന്നൂറോളം തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന് 1500 ഓളം ഫസ്റ്റ് ഷോകളുണ്ടായിരുന്നു.

കലക്ഷന്‍ റിപ്പോര്‍ട്ട്

കലക്ഷന്‍ റിപ്പോര്‍ട്ട്

ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദി ആദ്യ ദിനം 4.70 കോടി രൂപയാണ്. ഫാന്‍സ് ഷോകളും സ്‌പെഷ്യല്‍ ഷോകളും അടക്കമുള്ള കണക്കാണിത്.

ആ റെക്കോഡ്

ആ റെക്കോഡ്

ഇതോടെ മലയാളത്തില്‍ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ പുതുമുഖ, യുവ നടന്‍ എന്ന് പേര് പ്രണവ് മോഹന്‍ലാല്‍ നേടി. ചരിത്രം മാറ്റി എഴതിക്കൊണ്ടാണ് താരപുത്രന്റെ വരവ്.

സ്ട്രീറ്റ്‌ലൈറ്റ്‌സ്

സ്ട്രീറ്റ്‌ലൈറ്റ്‌സ്

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന് അഞ്ച് കോടിയ്ക്ക് മുകളില്‍ ആദ്യ ദിന കലക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ച മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് ശ്യാംദത്ത് സംവിധാനം ചെയ്ത സ്ട്രീറ്റ്‌ലൈറ്റ്‌സ്. 150 ഓളം തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന് ഏഴുന്നൂറോളം ഫസ്റ്റ് ഷോകളുണ്ടായിരുന്നു.

കലക്ഷന്‍ റിപ്പോര്‍ട്ട്

കലക്ഷന്‍ റിപ്പോര്‍ട്ട്

പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മിച്ച ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത് 2.10 കോടി രൂപയാണ്. തമിഴ് - മലയാളം ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ ഫാന്‍സ് ഷോകളും സ്‌പെഷ്യല്‍ ഷോകളും ഇതില്‍ പെടും.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ അവസ്ഥ

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ അവസ്ഥ

ഫില്‍മിമേള റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദി സ്ട്രീറ്റലൈറ്റ്‌സിന്റെ ബള്‍ബ് പൊട്ടിച്ചു. 7.12 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദി ആദ്യ ദിവസം നേടിയത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് ആകട്ടെ, 5.28 ലക്ഷവും.

ആദി തരംഗം

ആദി തരംഗം

സോഷ്യല്‍ മീഡിയയിലും സ്ട്രീറ്റ്‌ലൈറ്റിനെ വെട്ടിച്ച് മുന്നേറുകയാണ് ആദി. വന്‍ പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയിലും തിയേറ്ററിലും ആദിയ്ക്ക് ലഭിയ്ക്കുന്നത്. അതേ സമയം ആദിയുടെ ഹൈപ്പില്‍ മുങ്ങിപ്പോവുകയാണ് സ്ട്രീറ്റ്‌ലൈറ്റസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X