ആദി.. ആദി ആദി... സ്ട്രീറ്റ്‌ലൈറ്റ്‌സിനെ കുറിച്ച് മാത്രം ഒന്നും പറയാനില്ലേ?
Recommended Video

സോഷ്യല്‍ മീഡിയയില്‍ ആ ഒരു വാക്കും പേരും പോസ്റ്ററും മാത്രമേ കാണുന്നുള്ളൂ.. ആദി ... ആദി.. ആദി.. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദി എന്ന ചിത്രത്തിന് ആവശ്യത്തിലും അതിലധികവും പ്രമോഷന്‍ ഫേസ്ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും ലഭിയ്ക്കുന്നു.
ആദിയ്‌ക്കൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. വലറെ ഏറെ പ്രതീക്ഷയോടെ എത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സ് വെളിച്ചം കെട്ടു നില്‍ക്കുമ്പോള്‍ മലയാള സിനിമയില്‍ ചരിത്രമെഴുതുകയാണ് താരപുത്രന്‍. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...

ആദി
ആദി
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

പ്രേക്ഷകര്‍ പറയുന്നു
കുടുംബത്തിനൊപ്പം കണ്ടിരിക്കേണ്ട മികച്ച ഫാമിലി ത്രില്ലര്‍ ആണ് ആദി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രണവ് മോഹന്‍ലാലിന്റെ അഭിനയം എങ്ങനെയാണെന്നറിയാന്‍ തിയേറ്ററിലെത്തിയതാണ് ബഹുഭൂരിഭാഗം ആള്‍ക്കാരും. താരപുത്രന്‍ പ്രതീക്ഷ കാത്തു എന്ന് ആരാധകര്‍ പറയുന്നു.

ആദി എന്ന സമ്മര്‍ദ്ദം
വലിയൊരു സമ്മര്‍ദ്ദത്തോടെയും ഉത്തരവാദിത്വത്തോടു കൂടെയുമാണ് ജീത്തു ജോസഫും സംഘവും ആദി എന്ന ചിത്രമൊരുക്കിയത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിയ്ക്കുന്ന ഒരു താരപുത്രന്റെ അരങ്ങേറ്റമാണ്. ദേശീയ മാധ്യമങ്ങള്‍ പോലും ഉറ്റുനോക്കുന്ന, ഇതര ഭാഷക്കാര്‍ പോലും ആകാംക്ഷയോടെ കാത്ത് നിന്ന് പ്രണവിന്റെ ആദ്യ സിനിമ ഒരുക്കുക എന്നത് ജീത്തുവിനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വവും സമ്മര്‍ദ്ദവുമായിരുന്നു.

പ്രണവ് കട്ടയ്ക്ക് കൂടെ നിന്നു
ജീത്തു ജോസഫ് എന്ന സംവിധായകനൊപ്പം കട്ടയ്ക്ക് നിന്നു താരപുത്രന്‍. ഒരു താരജാഡയുമില്ലാതെ തിയേറ്ററിലെത്തിയ പ്രണവ് കഥാപാത്രത്തിന് വേണ്ടി, അച്ഛനെ പോലെ എന്ത് സാഹസത്തിനും തയ്യാറായിരുന്നു. പാരകൗര്‍ പരിശീലനം നേടിയതും ഡ്യൂപ്പിലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതുമൊക്കെ അതിന്റെ ഭാഗമാണ്.

പ്രേക്ഷകര്‍ ഏറ്റെടുത്തു
ജീത്തു ജോസഫിന്റെയും പ്രണവിന്റെയും പരിശ്രമം വെറുതെയായില്ല. ആദി എന്ന ചിത്രത്തെ ആവേശത്തോടെ തന്നെ ജനം സ്വീകരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിനെ കുറിച്ച് മാത്രമായിരുന്നു സോഷ്യല്‍ മീഡിയയിലെ സംസാരം. പ്രമുഖരും പ്രമുഖരല്ലാത്തവരും പ്രണവിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

നഷ്ടം മമ്മൂട്ടിയ്ക്ക്
എന്നാല്‍ ആദിയുടെ വരവില്‍ മുങ്ങിയത് മമ്മൂട്ടിയാണ്. ആദിയ്ക്ക് മുന്‍പേ പ്രഖ്യാപിച്ച മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ഒന്നും പറയാനില്ല. കാര്യമായ പ്രമോഷനൊന്നും സ്ട്രീറ്റ്‌ലൈറ്റ്‌സിന് ലഭിയ്ക്കുന്നില്ല എന്നതാണ് വാസ്തവം.

ശ്യാംദത്തിന്റെ സ്വപ്നം
പ്രണവിനെ പോലെ സ്വപ്‌നങ്ങളുമായി വന്ന ഒരു തുക്കകാരനാണ് സ്ട്രീറ്റ്‌ലൈറ്റ്‌സിന് പിന്നിലും. മലയാളം, തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ശ്യാംദത്ത് സംവിധായകന്റെ തൊപ്പി ആദ്യമായി എടുത്തിട്ടതാണ് ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി. അത് പരാജയപ്പെടുമോ എന്നാണ് ഭീതി.

സ്ട്രീറ്റ്‌ലൈറ്റ്‌സ് മാത്രമല്ല
ആദിയുടെ വരവില്‍ കേരളത്തില്‍ പലതും മുങ്ങിപ്പോയി. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് മാത്രമല്ല, അത്രയേറെ പ്രതീക്ഷയോടെ ഒരുക്കിയ രണ്ട് അന്യഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങളുണ്ടായിരുന്നു, ഭാഗമതിയും പത്മാവതും. രണ്ട് ചിത്രങ്ങള്‍ക്കും കേരളത്തില്‍ വിചാരിച്ച റീച്ച് കിട്ടിയില്ല.

ഭാഗമതി
ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക നായികയായെത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് ഭാഗമതി. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തത് ബി ഉണ്ണികൃഷ്ണനാണ്. ഉണ്ണിയെ കുടാതെ ആശ ശരത്തും ജയറാമും ഈ തെലുങ്ക് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പത്മാവത്
ഏറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നടുവില്‍, ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രമാണ് ദീപിക പദുക്കോണിന്റെ പത്മാവത്. ഈ ഒരു ചിത്രത്തെ ചൊല്ലി രാജ്യം അഗ്നിക്ക് ഇരയാവുമ്പോള്‍ കേരളത്തില്‍ മാത്രം ആദി തരംഗമാണെന്നതാണ് കൗതുകം.


Click it and Unblock the Notifications











