ആര്‍ക്കുമില്ലാത്ത അത്രയും പ്രതിഫലം വാങ്ങും! പക്ഷെ ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് സായി പല്ലവി!

By Teresa John

സായി പല്ലവി ഇന്ന് തെന്നിന്ത്യയുടെ ജനപ്രിയ നടിയായി വളര്‍ന്നിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ സായി മലയാളത്തില്‍ കലി എന്ന സിനിമയിലും അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കും കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നിലവില്‍ മൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും സായി പല്ലവി ഇപ്പോള്‍ പ്രമുഖ നടിമാരുടെ പട്ടികയിലാണ്.

നല്ല സിനിമകള്‍ നോക്കി തിരഞ്ഞെടുക്കുന്ന സായി പല്ലവിയുടെ പ്രതിഫലം ഞെട്ടിക്കുന്നവയായിരുന്നു. നടി ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ പല ഡിമാന്റുകളും മുന്നോട്ട് വെക്കാറുണ്ട്. അക്കൂട്ടത്തില്‍ പുതിയൊരു നിബന്ധന കൂടി വന്നിരിക്കുകയാണ്. നന്നായി ഡാന്‍സ് കളിക്കുന്ന സായിയ്ക്ക് സിനിമയില്‍ ആടി പാടുന്നതിനൊന്നും കുഴപ്പമില്ല. എന്നാല്‍ ഉമ്മ വെക്കുന്ന രംഗങ്ങള്‍ക്ക് കട്ട് പറഞ്ഞ് കൊണ്ടാണ് സായി ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്.

മലര്‍ മിസ്

മലര്‍ മിസ്


മലയാളികളെ അടുത്ത് കാലത്ത് ആകര്‍ഷിച്ച നടിമാരില്‍ പ്രധാനി സായി പല്ലവിയാണ്. 2015 ല്‍ കേരളത്തില്‍ മലര്‍ മിസ് ഉണ്ടാക്കിയ തരംഗം അതിന് ശേഷം എത്ര സിനിമകള്‍ പുറത്ത് വന്നിട്ടും പിന്നീട് ഉണ്ടായിട്ടില്ലായിരുന്നു.

നിബന്ധനകളുമായി സായി

നിബന്ധനകളുമായി സായി

സായി പല്ലവി ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ പലതരം നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത് പതിവാണ്. ഇപ്പോള്‍ പുതിയൊരു നിബന്ധന നടി മുന്നോട്ട് വെച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയെയായിരിക്കും ഇക്കാര്യം കൂടുതല്‍ ബാധിക്കാന്‍ പോവുന്നത്.

ഉമ്മ വെക്കാന്‍ പറ്റില്ല

ഉമ്മ വെക്കാന്‍ പറ്റില്ല


താന്‍ സിനിമകളില്‍ പാട്ട് രംഗങ്ങളും ഡാന്‍സും മറ്റും ആസ്വദിച്ചാണ് ചെയ്യാറുള്ളത്. എന്നാല്‍ സ്‌ക്രീനിനു മുന്നില്‍ ചുംബിക്കുന്നതിനോട് സായിക്ക് പൂര്‍ണ വിയോജിപ്പാണുള്ളത്. അത് നടി തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

മാതാപിതാക്കളുടെ അനുവാദം

മാതാപിതാക്കളുടെ അനുവാദം

അടുത്തിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ അനുവാദം കിട്ടിയത് കൊണ്ട് മാത്രമാണ് തന്റെ സ്വപ്‌നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്.

അവര്‍ക്ക് ഉള്‍ക്കാന്‍ കഴിയില്ല

അവര്‍ക്ക് ഉള്‍ക്കാന്‍ കഴിയില്ല

താന്‍ സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒരിക്കലും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. അതിനാല്‍ എന്റെ പ്രവര്‍ത്തിയില്‍ അത്രം കാര്യങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണെന്നുമാണ് സായി പറയുന്നത്.

പ്രതിഫലം കൊണ്ട് ഞെട്ടിച്ചിരുന്നു

പ്രതിഫലം കൊണ്ട് ഞെട്ടിച്ചിരുന്നു

കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സായിയുടെ പ്രതിഫലം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. തെലുങ്കിലെ ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിനായി 40 വാങ്ങിയ സായി അടുത്ത സിനിമയില്‍ അത് 70 ലക്ഷമാക്കിയെന്നാണ് പറയുന്നത്.

സൂപ്പര്‍ ഹിറ്റായി തെലുങ്ക് ചിത്രം

സൂപ്പര്‍ ഹിറ്റായി തെലുങ്ക് ചിത്രം

ഫിദ എന്ന തെലുങ്ക് ചിത്രം ജൂലൈ അവസാനത്തോട് കൂടിയായിരുന്നു തിയറ്ററുകളിലെത്തിയത്. നിലവില്‍ 40 കോടി ഗ്രോസ് കളക്ഷന്‍ നേടിയ സിനിമ സൂപ്പര്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്.

ഭാനുമതിയും സൂപ്പറാണ്

ഭാനുമതിയും സൂപ്പറാണ്

മലയാളത്തില്‍ മലര്‍ ഹിറ്റായത് പോലെയാണ് ഇപ്പോള്‍ തെലുങ്കില്‍ ഭാനുമതിയും. സായിയുടെ ഭാനുമതി മറ്റൊരു തരംഗമായി മാറിയിരിക്കുകയാണ്.

 അടുത്തത് തമിഴില്‍

അടുത്തത് തമിഴില്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് സായി ശ്രദ്ധിക്കാറുണ്ട്. ഫിദയ്ക്ക് ശേഷം തമിഴിലെ ഹൊറര്‍ സിനിമ 'കരു'വാണ് സായിയുടെ അടുത്ത് വരാനിരിക്കുന്ന സിനിമ.

കലി തെലുങ്കിലേക്ക്

കലി തെലുങ്കിലേക്ക്

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും നായിക നായകന്മാരായി അഭിനയിച്ച കലി എന്ന സിനിമയും തെലുങ്കിലേക്ക് മൊഴി മാറി എത്താന്‍ പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X