സമരം നിയമവിരുദ്ധമെന്ന് ഗണേഷ് കുമാര്‍

By Nisha Bose

 KB Ganesh Kumar
തിരുവനന്തപുരം: സംസ്ഥാനത്തെ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് മന്ത്രി ഗണേഷ് കുമാര്‍. സമരം ഉടന്‍ അവസാനിപ്പിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി വ്യാഴാഴ്ച മുഖ്യമന്ത്രിയും ഗണേഷ് കുമാറും തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തും.

തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടക്കുന്നില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആരോപണം.

അതേസമയം ഉന്നയിച്ച ചില ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. സര്‍വീസ് ചാര്‍ജ് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനാണു മാറ്റം വരുത്തിയത്. പകരം മൂന്നു രൂപ കൂട്ടണമെന്നാണ് ആവശ്യം.

തീയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം സിനിമാരംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്ക് സമരം മൂലം കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ് എന്നീ സിനിമകളുടെ റിലീസിങും സമരം മൂലം തടസ്സപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X